കുടുംബത്തോടൊപ്പം കൂട്ട ആത്മഹത്യ ചെയ്യുന്നതിൽ ഒരുപക്ഷെ കേരളം ആയിരിക്കും മുന്നിൽ. ജീവിതം മുന്നിൽ വഴിമുട്ടി നിൽക്കുമ്പോൾ നാളത്തെ പ്രഭാതത്തിനെ എങ്ങനെ അഭിമൂഖീകരിക്കരിക്കണം എന്നറിയാതെ മനസ്സ് പിടിവിട്ടു പോവുന്ന അവസരത്തിലാവാം പലപ്പോഴും ഇങ്ങനെ സംഭവിക്കുന്നത്.
കേരളത്തിൽ ദാരിദ്ര്യം തുടച്ചു മാറ്റി എന്ന് പത്രമാധ്യമങ്ങളിലൂടെ ആവർത്തിച്ചാവർത്തിച്ചു പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണ്. ഇവിടെ
ദാരിദ്ര്യം കൂടിയിട്ടേയുള്ളു. പഴയതിനേക്കാൾതീവ്രമായി. പണ്ട് കാലത്ത് ജനങ്ങൾ ദാരിദ്ര്യം കടിച്ചിറക്കി ജീവിച്ചിയിട്ടേയുള്ളു. ജപ്തി ഭീഷണിയാണ് പല കൂട്ട ആത്മഹത്യകൾക്കും കാരണമാവുന്നത്. കുടിയിറക്കുന്ന സമ്പ്രദായം ബാങ്കുകളാണ് ഇപ്പോൾ തിരിച്ചു കൊണ്ടുവന്നിരിക്കുന്നത്. കുടിയിറക്ക് ഭീഷണിയെ മറികടക്കാൻ വയ്യാതെയാണ് ഒട്ടേറെ കൂട്ട ആത്മഹഹത്യകളും നടക്കുന്നത്.
ലോൺ ആപ്പുകളിൽ ആണ് അധികം ദരിദ്രരും ചെന്ന് വീഴുന്നത്. കടാശ്വാസത്തിന് മറ്റു മാർഗ്ഗങ്ങൾ ഇല്ലാതെയാണ് ഇത്തരം ആപ്പുകളിൽ പാവപ്പെട്ടവർ എത്തിപ്പെടുന്നത്. അടുത്തദിവസം ഒരു പ്രമുഖ ബാങ്കിൽ ലോണിന് വേണ്ടി ചെന്ന കർഷകനെ അപമാനിച്ച് ആട്ടിപ്പായിക്കുന്നത് നമ്മൾ കണ്ടതാണല്ലോ. വാദിച്ച് ജയിക്കാൻ ഈ പാവപ്പെട്ടവർക്ക് പിൻബലമില്ലല്ലോ.
ജീവിക്കാൻ തൊഴിലില്ലാതെ മറ്റു വരുമാനവുമില്ലാതെയുള്ള എത്രയെത്ര കുടുംബങ്ങളാണ് നമ്മുടെ ഈ ദൈവത്തിന്റെ നാട്ടിൽ അല്ലേ?
അധികാരം താഴെത്തട്ടിലേക്കെത്തിയിട്ടും ഇത്തരം കുടുംബങ്ങളുടെ അവസ്ഥ എന്തുകൊണ്ട് അധികാരികൾ കാണുന്നില്ല? എത്രയെത്ര കണക്കെടുപ്പുകളാണ് നിത്യവുമെന്ന പോലെ വീട്ടുമുറ്റത്തെത്തുന്നത്. വീട്ടിലെ അംഗങ്ങൾ, ജോലി, വരുമാനം ഇതൊക്കെ കണക്കെടുത്ത് പോകുന്നുണ്ടല്ലോ. ഇതൊന്നും മേലോട്ട് പോവുന്നില്ലേ? ജനങ്ങളുടെ കണ്ണിൽ പൊടിയിടനാണോ ഇതൊക്ക?
നമ്മുടെ നാട് നന്നാവുമോ? പിഞ്ചുമക്കളെയും കൊണ്ട് ജീവിതത്തിൽ നിന്ന് ഈ ഒളിച്ചോടൽ എന്നാണ് അവസാനിക്കുക?



