Friday, July 17, 2026
Homeഅമേരിക്കവിവിധതരം തെയ്യങ്ങൾ.. ഭാഗം (11) "ചങ്ങനും പൊങ്ങനും" ✍ അവതരണം: രജിത എൻ.കെ

വിവിധതരം തെയ്യങ്ങൾ.. ഭാഗം (11) “ചങ്ങനും പൊങ്ങനും” ✍ അവതരണം: രജിത എൻ.കെ

ചില കളിയാട്ടസ്ഥലങ്ങളിൽ തെയ്യങ്ങളുടെ ഇടവേളകളിൽ വരുന്ന രണ്ട് തമാശരൂപങ്ങളാണ് ചങ്ങനും പൊങ്ങനും.

ചുവന്നതുണി പാന്റ് ആയി തയ്ച്ച് ധരിച്ചിരിക്കുന്നു. മുഖമാകെ എന്തോ വാരിതേച്ചിരിക്കുന്നു.

തലയിലും തോർത്ത് ഒട്ടിച്ച് വെച്ചിരിക്കുന്നു.

രണ്ടുപേരും പല പല കോപ്രായങ്ങളും കാണിച്ച് ആളുകളെ ചിരിപ്പിക്കാൻ നോക്കുന്നു..

പണം വാങ്ങാൻ കേമൻമാരായ ഇവർ ആളുകളുടെ ഇടയിലൂടെ നൂണുകയറി പണം ചോദിച്ചു.

ചങ്ങന് കൊടുത്താൽ പൊങ്ങൻ തീർച്ചയായും പിണങ്ങും..

പണം കൊടുത്തില്ല എങ്കിൽ കീശയിൽ കൈയിട്ട് എടുക്കാൻ ശ്രമിക്കും.

സ്ത്രീകളുടെ ബേഗും മൊബൈലും ഒക്കെ തട്ടിപറിച്ച്കൊണ്ട് ഓടി
അവരെ ഭയപ്പെടുത്തും.

തെയ്യത്തെ, ആചാരക്കാരെ ആളുകളെ കളിയാക്കുകയാണ്
ഇവരുടെ പ്രധാന പണി.

തെങ്ങിൽ കയറി തേങ്ങയിടുക..

മതിലിൽ കയറി നടക്കുക.
മരത്തിൽ കയറി എടങ്ങേറാക്കുക.
ഇതൊക്കെയാണ്
ചില കളികൾ..

ശിവഭഗവാന്റെ ഭൂതഗണങ്ങളാണ് ‘ചങ്ങനും പൊങ്ങനും’

ചിലപ്പോൾ ചെണ്ടയുടെ താളത്തിൽ രണ്ടു പേരും കൈകോർത്ത്
നൃത്തം വെയ്ക്കും.

കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം, രാമവില്യം കഴകം തുടങ്ങിയിടങ്ങളിൽ
കളിയാട്ടസമയങ്ങളിൽഇവരെ നിങ്ങൾക്കു കാണാൻ സാധിക്കും..

സ്വയം കോമാളികളാവാൻ വിധിക്കപ്പെട്ട മനുഷ്യരെ പോലെ ചങ്ങനും പൊങ്ങനും

വലിയ വലിയ തെയ്യങ്ങൾക്കിടയിൽ വില കുറഞ്ഞവും ശ്രദ്ധിക്കാത്തവരും..

ചിലരുടെ വിധി എപ്പോഴും ഇങ്ങനെ തന്നെ ആളുകളുടെ പരിഹാസം മാത്രം കേൾക്കാൻ വിധിക്കപ്പെട്ടവർ..

വലിയ കെട്ടുകാഴ്ചയോ അഭിമാനമോ ഇല്ലാത്തവർ.. നിലനിൽപ്പിനായി
മറ്റുള്ളവരോട് ദാനം ചോദിക്കുന്നവർ നിസ്സഹായരായ ആളുകൾ..

പട്ടും വളയും ആദരിക്കലും ലഭിക്കാത്തവർ

പരിഹാസത്തോടെ ഈ നാട്ടിൻപുറങ്ങളിൽ കളിയാക്കി വിളിക്കും
ചങ്ങനും പൊങ്ങനും

ഒന്നിനും കൊള്ളാത്തവർ വെറുതെ ആർക്കോ വേണ്ടി ആരുടെയോ
ഇത്തിരി പരിഗണനയ്ക്കായി കോമാളി വേഷം കെട്ടിയാടുന്നു. അവരെ ആരും പാടി പുകഴ്ത്താറില്ല.

സമൂഹത്തിന്റെഏതോ മൂലയിൽ ഇങ്ങനെ ജീവിച്ച് ജീവിതം തീർക്കുന്നുണ്ടാവാം..
അവരുടെ വിധി ആരോ കല്പിച്ചു നൽകിയതു തന്നെ

രജിത എൻ.കെ✍

RELATED ARTICLES

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com