Tuesday, June 23, 2026
HomeUncategorizedആരോഗ്യവകുപ്പിലെ ഒഴിവുകൾ അടിയന്തരമായി റിപ്പോർട്ട് ചെയ്യാൻ മന്ത്രി കെ. മുരളീധരന്റെ നിർദ്ദേശം

ആരോഗ്യവകുപ്പിലെ ഒഴിവുകൾ അടിയന്തരമായി റിപ്പോർട്ട് ചെയ്യാൻ മന്ത്രി കെ. മുരളീധരന്റെ നിർദ്ദേശം

ആരോഗ്യവകുപ്പിലെ വിവിധ വിഭാഗങ്ങളിലെ ഒഴിവുകൾ അടിയന്തരമായി പി.എസ്.സി.യ്ക്ക് റിപ്പോർട്ട് ചെയ്യാൻ ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ്റെ നിർദ്ദേശം. ആരോഗ്യ വകുപ്പ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, ആയുഷ് വകുപ്പ് എന്നിവയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലെയും ഓഫീസുകളിലും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യേണ്ട ഒഴിവുകൾ സംബന്ധിച്ച് അടിയന്തരമായി അവലോകനം നടത്തി നടപടി സ്വീകരിക്കണമെന്നാണ് നിർദ്ദേശം. ഒഴിവുകൾ കാലതാമസം കൂടാതെ റിപ്പോർട്ട് ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്കും കീഴ്സ്ഥാപനങ്ങൾക്കും നിർദ്ദേശങ്ങൾ നൽകണം. ഉടൻ അവസാനിക്കാനിരിക്കുന്ന പി.എസ്.സി. ചാൾസ്‌ലിസ്റ്റുമായി ബന്ധപ്പെട്ട ഒഴിവുകൾ റിപ്പോർട്ട് ചെയ്യണമെന്ന് നിർദ്ദേശിക്കുകയും ആരോഗ്യവകുപ്പ് ഡീഷണൽ ചീഫ് സെക്രട്ടറി നിർദ്ദേശിക്കുകയും ചെയ്തു.

ആരോഗ്യവകുപ്പിന് കീഴിൽ നിരവധി ഒഴിവുകളുണ്ടായിട്ടും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഹോൾഡേഴ്‌സ് നൽകിയ നിവേദനത്തെ തുടർന്നാണ് മന്ത്രിയുടെ അടിയന്തര ഇടപെടൽ. യഥാസമയം ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതിനാൽ നിയമനത്തിന് അർഹരായവർക്ക് അവസരം നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ടെന്ന ഉദ്യോഗാർത്ഥികളുടെ ആശങ്ക ഗൗരവമാണെന്ന് മന്ത്രി പറഞ്ഞു.
പി.എസ്.സി മുഖേന സുതാര്യവും സമയബന്ധിതവുമായ നിയമനം ഉറപ്പാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

സംസ്ഥാനത്തെ ആശുപത്രികൾ, മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആയുഷ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സേവനം ശക്തിപ്പെടുത്തേണ്ട സാഹചര്യം ഇല്ലാത്തതിനാൽ എല്ലാ ഒഴിവുകളും കണ്ടെത്തി അടിയന്തരമായി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണം. ഇതുവഴി ലഭിച്ച ലിസ്റ്റുകളിൽ ഉൾപ്പെട്ടിട്ടുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് നിയമനാവസരം ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com