തിരുവനന്തപുരം: കേരളത്തിൽ പകർത്താവ്യാധികൾ പടരുന്നു. ഇന്ന് 159 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. അഞ്ച് ജില്ലകളിലായി 15 പേർക്ക് ഷിഗെല്ല രോഗവും സ്ഥിരീകരിച്ചു. കൂടാതെ 22 പേർക്ക് എലിപ്പനിയും 23 പേർക്കും മഞ്ഞപ്പിത്തവും നാല് പേർക്ക് മലേറിയയും സ്ഥിരീകരിച്ചിട്ടുണ്ട്..
കോഴിക്കോട് എട്ടും മലപ്പുറത്ത് മൂന്നും വയനാട് രണ്ടും കണ്ണൂർ, കൊല്ലം, ജില്ലകളിൽ ഒന്ന് വീതവുമാണ് ഷിഗെല്ല റിപ്പോർട്ട് ചെയ്തത്. ഈ വർഷം ഇതുവരെ 241 പേർക്കാണ് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തത്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂൺ മാസം ഏറ്റവും കൂടുതൽ പേര്ക്ക് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് (57), വയനാട് (22), തൃശൂർ (12) ആലപ്പുഴ (3), മലപ്പുറം (24), തിരുവനന്തപുരം (17), കണ്ണൂർ (11), കൊല്ലം (10), ഇടുക്കി (3), എറണാകുളം (3), പാലക്കാട് (3) എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.
മലിനജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് പ്രധാനമായും ഷിഗെല്ല രോഗം പടരുന്നത്. ആഹാരം പാകം ചെയ്യുന്നവരിൽ നിന്നും രോഗം പകരാൻ സാധ്യതയുണ്ട്. തട്ടുകടകൾ ഉൾപ്പെടുന്ന ഭക്ഷ്യ വിൽപനശാലകളിലെ പരിശോധന ആരോഗ്യവകുപ്പ്. സംസ്ഥാന വ്യാപകമായി പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർഷക നടപടിയുണ്ടാകും.
വൃത്തിഹീനമായി പ്രവർത്തിക്കുന്ന തട്ടുകടകൾ ഉൾപ്പെടെ പൂട്ടാനാണ് നിർദ്ദേശം. കടകളിൽ സാധാരണ വെള്ളം വിതരണം ചെയ്യരുതെന്നും ക്ലോറിനേഷൻ ചെയ്ത് പൂർണ്ണമായും ശുദ്ധീകരിച്ച വെള്ളം മാത്രം നൽകണമെന്നും ആരോഗ്യ വിഭാഗം നിർദ്ദേശിച്ചു.



