മുഖ്യമന്ത്രിയെ അപമാനിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട സ്‌കൂൾ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്ത നടപടി സ്വീകരിക്കാൻ നിർദ്ദേശം. മുഖ്യമന്ത്രി വി.ഡി സതീശനാണ് നിർദ്ദേശം നൽകിയത്. മുഖ്യമന്ത്രി വി.ഡി സതീശനെ വിമർശിച്ചു സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ഷെയർ ചെയ്ത ആറ്റിങ്ങൽ ഗവ.ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ജവാദ് സുബൈറിനെയാണ് പൊതുവിദ്യാഭ്യാസ ഇന്നലെ സസ്‌പെൻഡ് ചെയ്തത്.
വിരമിക്കാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെയായിരുന്നു സസ്പെൻഷൻ. മുഖ്യമന്ത്രിയുടെ ചിത്രം പരിഹാസപരമായി പങ്ക് വെച്ചെന്നും വിദ്യാർത്ഥികളിലും അധ്യാപകരിലും രാഷ്ട്രീയ ധ്രുവീകരണത്തിന് ശ്രമിച്ചെന്നുമായിരുന്നു സസ്പെൻഷൻ ഉത്തരവിലെ പരാമർശം. ട്വൻ്റി ഫോർ വാർത്തയ്ക്ക് പിന്നാലെ, സംഭവം വിവാദമായി. പൊതുമണ്ഡലത്തിൽ ചർച്ച തുടരുന്നതിനിടെയാണ് സ്കൂൾ പ്രാൻസിപ്പലിനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ മുഖ്യമന്ത്രി വി.ഡി സതീശൻ നിർദ്ദേശിച്ചത്.
വിഷയത്തിൽ മുഖ്യമന്ത്രിയോ ഓഫീസോ പരാതി നൽകിയിരുന്നില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ വിശദീകരണം.പുറമേ നിന്നുളള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സസ് പെൻഷൻ. വിരമിക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് അധ്യാപകനെതിരെ നടപടിയെടുത്തത്. ഈ സാഹചര്യം പരിഗണിച്ചാണ് സസ് പെൻഷൻ പിൻവലിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. മുഖ്യമന്ത്രിയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ചുവെന്ന കുറ്റത്തിന് യൂത്ത് നേതാവിൻ്റെ പരാതിയിൽ അധ്യാപകനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.



