എഡ്മൻ്റൺ: എഡ്മണ്ടനിലെ യുവാക്കൾക്കായി മാർസ് അർബൻ മിഷൻ സൊസൈറ്റി സംഘടിപ്പിച്ച യൂത്ത് മെൻ്റർ സർക്കിൾ സമാപിച്ചു. പതിനാലിനും ഇരുപതിനും ഇടയിൽ പ്രായമുള്ള, കാനഡയിൽ പുതിയതായി എത്തിയ, മലയാളികൾ ഉൾപ്പെടെ, പതിനെട്ട് കുട്ടികളാണ് പന്ത്രണ്ട് ആഴ്ച നീണ്ട് നിന്ന മെൻ്റർ സർക്കിളിൽ പങ്കെടുത്തത്.
കാനഡയിലെ സാഹചര്യങ്ങളിൽ എങ്ങനെ ഓരോ മേഖലയിലും വിജയം നേടാം, രാഷ്ട്രീയത്തിലും ബിസിനസിലും എങ്ങനെ ഇടപെടാം തുടങ്ങിയ വിഷയങ്ങൾ അധികരിച്ച് ഓരോ ആഴ്ചയും നടത്തിയ സെക്ഷനുകൾ യുവാക്കൾക്ക് പ്രയോജനകരമായിരുന്നു. രാഷ്ട്രീയ നേതാക്കളുമായി നടത്തിയ സംവാദം പങ്കെടുത്തവർക്ക് പ്രചോദനൽമക്മായിരുന്നു. സാമുവൽ മാമ്മൻ നേതൃത്വം കൊടുത്ത ഈ മെൻ്ററിങ്ങ് സർക്കിളിൽ നിരവധി മലയാളി യുവാക്കൾ സന്നദ്ധ പ്രവർത്തകരായി സേവനം ചെയ്തു.
ആൽബർട്ട എംഎൽഎ ബ്രാൻടൺ ലാൻ്റി മുഖ്യ അതിഥിയായി പങ്കെടുത്ത സമാപന സമ്മേളനത്തിൽ, മെൻ്റർ സർക്കിളിൽ പങ്കെടുത്തവർ തങ്ങൾക്ക് ലഭിച്ച ഉൾക്കാഴ്ചയും, അറിവുകളും, ബന്ധങ്ങളും ഏറെ ഉപകാരപ്രദമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു.



