പൊന്നാനി: ഷീറോസ് പൊന്നാനി, എം.എ ട്രെയിനിംഗ് കോളേജ് പൊന്നാനി, മലയാളസാഹിത്യപഥം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ഉറൂബ് സ്മൃതി എം എ ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ Dr നൗഫൽ സ്വാഗതം പറഞ്ഞു.

മലയാളസാഹിത്യപഥം പ്രസിഡന്റ് സുനിൽ മടപ്പളളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉറൂബ്സ്മൃതി പ്രോഗ്രാം ബഹു: റവന്യൂ മന്ത്രി എ.പി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ വെച്ച് , കോഴിക്കോട് സ്വദേശിനിയും റിട്ട.അദ്ധ്യാപികയും എഴുത്തുകാരിയുമായ ഒ.കെ.ശൈലജയുടെ ജാതിക്കോമരങ്ങൾ എന്ന കഥാസമാഹാരത്തിന്, മന്ത്രിയിൽ നിന്ന് ഉറൂബ്സ്മൃതി പുരസ്ക്കാരം ഒ.കെശൈലജ ഏറ്റുവാങ്ങി. എം.എ.ഷഹനാസ് മുഖ്യാതിഥിയും , പി.സുരേന്ദ്രൻ മുഖ്യപ്രഭാഷകനുമായിരുന്നു. സൗദ പൊന്നാനി ആമുഖ പ്രഭാഷണവും കദീജ നന്ദിയും പറഞ്ഞു. ഉറൂബ് കഥാപാത്രങ്ങളെ അവതരിപ്പിച്ച കുട്ടികൾക്കുള്ള സമ്മാനദാനവും മന്ത്രി നടത്തി.



