Wednesday, July 15, 2026
Homeകേരളംകേരളത്തില്‍ വ്യാപകമായ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത: ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കേരളത്തില്‍ വ്യാപകമായ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത: ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ വ്യാപകമായി ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദ്ദം കാരണമാണ് മഴ കനക്കുന്നത്. ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് ആറ് ജില്ലകളില്‍ ഇന്ന് കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്.

കനത്ത മഴയെത്തുടര്‍ന്ന് ഉണ്ടാകാന്‍ സാധ്യതയുള്ള ആഘാതങ്ങളക്കുറിച്ചും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റോഡില്‍ ദൂരക്കാഴ്ച കുറഞ്ഞു ഗതാഗാത തടസം ഉണ്ടായേക്കാം. കൂടാതെ വെള്ളക്കെട്ട്, മരം കടപുഴകല്‍, മരക്കൊമ്പുകള്‍ ഒടിഞ്ഞു വീഴല്‍ എന്നിവയ്ക്കും സാധ്യതയുണ്ട്. മരങ്ങള്‍ കടപുഴകുന്നത് കാരണം വൈദ്യുതി വിതരണ മേഖലയെ ബാധിച്ചേക്കാം. കെട്ടുറപ്പില്ലാത്ത വീടുകള്‍ക്കും ഭാഗികമായ നാശനഷ്ടം സംഭവിച്ചേക്കാം. കനത്ത മഴ വിളവെടുക്കാന്‍ പാകമായ വിളകളെയും ബാധിച്ചേക്കാം. മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ഇടിമിന്നലേറ്റുള്ള അപകടങ്ങള്‍ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചിലയവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയുള്ള കാറ്റിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം നാളെയോടെ കാലവര്‍ഷം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com