തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കായി ഒരു മലയാളി ഉണ്ടാക്കിയ പാട്ട് സമൂഹമാധ്യമത്തിൽ വൈറലാകുന്നു. വിജയ്ക്കുള്ള പിറന്നാൾ സമ്മാനമായാണ് തളപതി ഫയർ റാപ്പ് അലപ്പുഴ സ്വദേശി ശ്രീനേഷ് എൽ പ്രഭു ഒരുക്കിയത്. കഴിഞ്ഞ മാസം 22 നായിരുന്നു വിജയുടെ പിറന്നാൾ അന്നേ ദിവസം തന്നെയാണ് പാട്ട് റിലീസ് ചെയ്തതും. വ്ലാഡിമർ തൊമ്മിൻ എന്ന് എ ഐ വിദഗ്ധനാണ് ദൃശ്യങ്ങളൊരുക്കിയത്.
വരികളും സംഗീതവും ശ്രീനേഷ് തന്നെയാണ്. ശ്രീനേഷിൻ്റെ ശബ്ദത്തിൽ തന്നെ പാടി റെക്കോർഡ് ചെയ്ത ഗാനത്തിൽ പിന്നീട് വേണ്ടുന്ന മാറ്റങ്ങൾ എ ഐ ഉപയോഗിച്ച് വരുത്തുകയായിരുന്നു. ബാങ്ക് ജീവനക്കാരൻ കൂടിയാണ് ശ്രീനേഷ് എൽ പ്രഭു. സാമ്പത്തിക ലാഭത്തിനായി പാട്ട് ചെയ്യാതെ സമൂഹ നന്മയ്ക്കായി സംഗീതത്തെ ഉപയോഗിക്കണം എന്നാഗ്രഹിക്കുന്ന വ്യക്തി കൂടിയാണ് ശ്രീനേഷ്
ഇലക്ഷനിൽ വിജയ് ജയിക്കും എന്ന് വിശ്വാസം ഉണ്ടായിരുന്നു.ഇലക്ഷൻ ജയിച്ച ശേഷം ഉള്ള ജന്മദിനം പ്രത്യേകത ഉള്ളത് ആയത് കൊണ്ട് ജന്മദിനമായ 22 ജൂണിന് പാട്ട് റിലീസ് ചെയ്തെന്നും വേഗത ഉണ്ടെങ്കിൽ ജെൻസി തലമുറയുടെ ശ്രദ്ധ കിട്ടും എന്ന് തോന്നിയത് കൊണ്ടാണ് സ്വിഫ്റ്റ് റാപ്പ് ഉണ്ടാക്കിയതെന്നും ശ്രീനേഷ് പറഞ്ഞു.



