കൊല്ലം: ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്നും തെറിച്ചുവീണ വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്. എ.എം.എസ് എന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരനായ ചടയമംഗലം പൊരേടം സ്വദേശിനി ദേവികക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇന്ന് രാവിലെ ചടയമംഗലം പോരേടം ചന്തമുക്കിൽ വച്ചായിരുന്നു അപകടം.
ആറ്റിങ്ങൽ പുനലൂർ റൂട്ടിൽ സർവീസ് നടത്തുന്ന ജനത ബസ്സിന് പകരം രണ്ട് ദിവസമായി എഎംഎസ് ബസ് ഓടിയത്. ബസിൽ തിരക്കായതിനാൽ ഡോറിനോട് ചേർന്നു നിന്നായിരുന്നു യാത്ര ചെയ്തത്. അമിത വേഗത്തിലായിരുന്നു ബസ്.
പോരേടം ചന്തമുക്ക് വളവിൽ വച്ച് ഡോർ അപ്രതീക്ഷിതമായി തുറന്ന് റോഡിലേക്ക് വീഴുകയായിരുന്നു. നാട്ടുകാർ ചേർന്നാണ് രോഗിയെ ആശുപത്രിയിൽ എത്തിച്ചത്. തലയിടിച്ചു വീണ വിദ്യാർത്ഥിനിക്ക് കാര്യമായ പരിക്കുണ്ട്.
തിരുവനന്തപുരം വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ദേവിക. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബസ്സിൻ്റെ അമിതവേഗതയും തിരക്കുമാണ് അപകടത്തിന് കാരണമെന്നാണ് വ്യക്തമാകുന്നത്.



