വിദേശത്തു നിന്ന് കടത്താൻ ശ്രമിച്ച 1.35 കിലോഗ്രാം സ്വർണവുമായി തമിഴ്നാട് സ്വദേശികളായ ദമ്പതികൾ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായി.
പുതുക്കോട്ട സ്വദേശികളായ റഫ്നാസ് ഹമീദ്, ഭാര്യ ജുനാഫെ ബീവി എന്നിവരാണ് കസ്റ്റംസിൻ്റെ പിടിയിലായത്. പുലർച്ചെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബായിൽ നിന്നും എത്തിയതായിരുന്നു ഇവർ.
സംശയം തോന്നിയ ഉദ്യോഗസ്ഥർ തടഞ്ഞു പരിശോധിച്ചപ്പോഴാണ് പാന്റിന്റെ അരപ്പട്ടയിൽ ഒളിപ്പിച്ച നിലയിൽ മിശ്രിത രൂപത്തിലുള്ള സ്വർണം കണ്ടെത്തിയത്. പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ 1.93 കോടി രൂപ വില വരും.



