Tuesday, July 14, 2026
Homeഇന്ത്യസൈബർ തട്ടിപ്പ്: ചാർട്ടേഡ് അക്കൗണ്ടൻ്റിന് നഷ്ടമായത് 21 കോടി രൂപ

സൈബർ തട്ടിപ്പ്: ചാർട്ടേഡ് അക്കൗണ്ടൻ്റിന് നഷ്ടമായത് 21 കോടി രൂപ

ഗ്വാളിയോർ: ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത ഓൺലൈൻ നിക്ഷേപ തട്ടിപ്പിൽ 70-കാരനായ ചാർട്ടേഡ് അക്കൗണ്ടിന് 21 കോടിയിലേറെ രൂപ നഷ്ടമായി. ആറുമാസത്തിനിടെ നൂറിലധികം തവണയാണ് നാല് ബാങ്കുകളിൽ നിന്ന് പണം കൈമാറിയത്.

2025 ഡിസംബർ അവസാനവാരം ഒരു സ്ത്രീ നിക്ഷേപ ഉപദേശക എന്ന പേരിൽ വാട്സാപ്പിലൂടെ ബന്ധപ്പെട്ടു തുടങ്ങി. ആദ്യം ചെറിയ തുക നിക്ഷേപിക്കാൻ ആവശ്യപ്പെടുകയും അതിന് ലാഭം നൽകുകയും ചെയ്തു. ഇതോടെ വിശ്വാസം നേടിയ സംഘം വ്യാജ നിക്ഷേപ വെബ്സൈറ്റ് തയ്യാറാക്കി വലിയ ലാഭം ലഭിച്ചതായി കാണിച്ചു.

ഇത് വിശ്വസിച്ച കണക്കുകൾ ആറുമാസത്തിനിടെ 21 കോടിയിലേറെ രൂപ വിവിധ അക്കൗണ്ടുകളിലേക്ക് അയച്ചു. പണം കാണിക്കാൻ ശ്രമിച്ചപ്പോൾ സംഘം പല കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറി. പണം ലഭിക്കണമെങ്കിൽ കോടികൾ കൂടി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു.

തട്ടിപ്പാണെന്ന് മനസ്സിലായതോടെ ഇയാൾ ഗ്വാളിയോർ സൈബർ പോലീസിൽ പരാതി നൽകി. ഇതുവരെ 1.75 കോടി രൂപ മരവിപ്പിക്കാൻ പൊലീസിന് കഴിഞ്ഞു. പണം എത്തിയ ബാങ്ക് അക്കൗണ്ടുകൾ, വാട്സ്ആപ്പ് നമ്പറുകൾ, വ്യാജ വെബ്സൈറ്റ് എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com