ഫുട്ബോൾ ലോകകപ്പിന്റെ 96 വർഷത്തെ ചരിത്രത്തിൽ ഇന്നേവരെ സംഭവിക്കാത്ത അപൂർവ റെക്കോർഡിന് സാക്ഷ്യം വഹിച്ച് 2026 ഫിഫ ലോകകപ്പ്.
ടൂർണമെന്റ് ആരംഭിക്കുന്നതിന് തൊട്ടുമുൻപുള്ള ഔദ്യോഗിക ഫിഫ പുരുഷ റാങ്കിങ്ങിലെ ആദ്യ നാല് സ്ഥാനക്കാരായ ടീമുകൾ തന്നെ ക്വാർട്ടർ ഫൈനൽ കടമ്പകൾ കടന്ന് സെമി ഫൈനലിൽ ഇടംപിടിച്ചു.
റാങ്കിങ് സമ്പ്രദായം നിലവിൽ വന്നതിനു ശേഷം ഇതാദ്യമായാണ് അട്ടിമറികൾക്കൊന്നും ഇടം നൽകാതെ ടോപ്പ്-4 ടീമുകൾ മുഴുവനായി അവസാന നാലിൽ എത്തുന്നത്.
നിലവിലെ ഫിഫ റാങ്കിങ് വിവരങ്ങൾ പ്രകാരം ഫ്രാൻസ്, അർജന്റീന, സ്പെയിൻ, ഇംഗ്ലണ്ട് എന്നീ ടീമുകളാണ് സെമി ഫൈനൽ പോരാട്ടങ്ങൾക്ക് യോഗ്യത നേടിയിരിക്കുന്നത്.
സെമി ഫൈനൽ ലൈനപ്പ്
ലോകകപ്പ് ഡ്രോയുടെ ഘടന അനുസരിച്ച് റാങ്കിങ്ങിലെ മുൻനിരക്കാർ സെമിക്ക് മുൻപ് നേർക്കുനേർ വരാത്ത രീതിയിലാണ് ക്രമീകരിച്ചിരുന്നത്. ക്വാർട്ടർ ഫൈനലിൽ ഈ നാല് ടീമുകളും കടുത്ത പോരാട്ടത്തിനൊടുവിൽ വിജയം കണ്ടതോടെയാണ് സ്വപ്ന സെമി ഫൈനലുകൾക്ക് കളമൊരുങ്ങിയത്.
ജൂൺ 11-ലെ ടൂർണമെന്റിന് മുൻപുള്ള ഫിഫ റാങ്കിങ് അനുസരിച്ച് അർജന്റീന (1), സ്പെയിൻ (2), ഫ്രാൻസ് (3), ഇംഗ്ലണ്ട് (4) എന്നിങ്ങനെയായിരുന്നു സ്ഥാനങ്ങൾ. ടൂർണമെന്റിലെ മത്സരവിജയങ്ങളോടെ തത്സമയ (Live) റാങ്കിങ്ങിൽ ഫ്രാൻസ് ഒന്നാമതെത്തിയെങ്കിലും, ആദ്യ നാല് സ്ഥാനങ്ങളിൽ ഈ നാല് രാജ്യങ്ങൾ തന്നെയാണ് മാറ്റമില്ലാതെ തുടരുന്നത്
*ഫ്രാൻസ് vs സ്പെയിൻ.
ജൂലൈ 15, 2026
യൂറോപ്യൻ വമ്പന്മാരുടെ ക്ലാസിക് പോരാട്ടം. ക്വാർട്ടറിൽ ഫ്രാൻസ് 2–0 മൊറോക്കോയെയയും ,സ്പെയിൻ 2–1 ബെൽജിയത്തേയും തോൽപ്പിച്ചു.
*ഇംഗ്ലണ്ട് vs അർജന്റീന.
ജൂലൈ 16, 2026
വൈരികളുടെ കടുത്ത പോരാട്ടം ക്വാർട്ടറിൽ ഇംഗ്ലണ്ട് 2–1 ന് നോർവേയേയും, അർജന്റീന 3–1 ന് സ്വിറ്റ്സർലാൻ വിനേയും പരാജയപ്പെടുത്തി
സെമി ഫൈനലിൽ എത്തിയിരിക്കുന്ന നാല് ടീമുകളും മുൻപ് ലോകകിരീടം ചൂടിയവരാണ് (അർജന്റീന, ഫ്രാൻസ്, സ്പെയിൻ, ഇംഗ്ലണ്ട്). അതിനാൽ ഇത്തവണ ഫുട്ബോൾ ലോകത്തിന് ഒരു പുതിയ ചാമ്പ്യനെ ലഭിക്കില്ലെന്ന് ഉറപ്പായി.
ലോകകപ്പ് ചരിത്രത്തിൽ എല്ലാ സെമി ഫൈനലിസ്റ്റുകളും മുൻ ചാമ്പ്യന്മാരാകുന്നത് ഇത് മൂന്നാം തവണ മാത്രമാണ്.
യൂറോ കപ്പ് ചാമ്പ്യന്മാരായ സ്പെയിനും മുൻ ലോക ചാമ്പ്യന്മാരായ ഫ്രാൻസും തമ്മിലുള്ള ആദ്യ സെമി പോരാട്ടം യൂറോപ്പിലെ ഏറ്റവും മികച്ച ടീമുകളുടേതാണ്. ക്വാർട്ടറിൽ ബെൽജിയത്തെ തകർത്താണ് സ്പെയിൻ എത്തിയതെങ്കിൽ, മൊറോക്കോയെയാണ് ഫ്രാൻസ് വീഴ്ത്തിയത്.
രണ്ടാം സെമി ഫൈനലിലേക്ക് യോഗ്യത നേടാൻ അർജന്റീനയ്ക്കും ഇംഗ്ലണ്ടിനും ക്വാർട്ടർ ഫൈനലിൽ എക്സ്ട്രാ ടൈം വരെ പൊരുതേണ്ടി വന്നു. ജൂഡ് ബെല്ലിംഗ്ഹാമിന്റെ ഇരട്ടഗോൾ മികവിൽ ഇംഗ്ലണ്ട് നോർവേയെ മറികടന്നപ്പോൾ, സ്വിറ്റ്സർലാൻഡിന്റെ കടുത്ത പ്രതിരോധം തകർത്താണ് അർജന്റീന സെമിയിലെത്തിയത്.
വിജയികൾ ജൂലൈ 19 ന് നടക്കുന്ന ഫൈനൽ പോരാട്ടത്തിന് യോഗ്യത നേടും. വരും ദിവസങ്ങളിൽ അമേരിക്കൻ മണ്ണിൽ തീപാറുന്ന പോരാട്ടങ്ങൾക്കായിരിക്കും ഫുട്ബോൾ ലോകം സാക്ഷ്യം വഹിക്കുക.



