ഇറാൻ: മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്ക്ക് കണ്ണീരോടെ വിടനൽകി ഇറാന് . ദശലക്ഷക്കണക്കിന് ജനങ്ങളെ സാക്ഷിനിർത്തി ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകൾ നടന്നത്. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുജ്തബ ഖമനയി ചടങ്ങുകളിൽ നിന്ന് വിട്ടുനിന്നു.
ആയത്തുല്ല അലി ഖമനയിയുടെ ജന്മനാടായ മശ്ഹദിലാണ് രാജ്യത്തെയും അനുയായികളെയും കണ്ണീരിലാഴ്ത്തിയ അവസാനഘട്ട സംസ്കാര ചടങ്ങുകൾ നടന്നത്. 2026 ഫെബ്രുവരി 28നുണ്ടായ യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിലാണ് ഖമനായി കൊല്ലപ്പെടുന്നത്.
ഇറാനിയൻ സൈനിക വിമാനങ്ങളുടെ കനത്ത സുരക്ഷാ അകമ്പടിയോടെ ഇന്നലെ രാവിലെയാണ് ഖമനിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മറ്റ് നാല് കുടുംബാംഗങ്ങളുടെ മൃതദേഹങ്ങൾ മഷ്ഹദിൽ എത്തിച്ചത്. നജഫ്, കർമ്മനിർമ്മാണം നടന്ന വികാരനിർഭരമായ അനുശോചന ചടങ്ങുകൾക്ക് ശേഷമാണ് ഭൗതികദേഹം മഷ്ഹദിലേക്ക് കൊണ്ടുവന്നത്.
ദശലക്ഷക്കണക്കിന് വിശ്വാസികളാണ് തങ്ങളുടെ പ്രിയ നേതാവിന് അന്ത്യോപചാരമർപ്പിച്ചത്. വൻ ജനസഞ്ചയമാണ് അലി ഖാംനയെ അവസാനമായി ഒരുനോക്ക് കാണാൻ ഒത്തുകൂടിയത്.
ജനത്തിരക്ക് കാരണം സംസ്കാരച്ചടങ്ങുകൾ നിശ്ചയിച്ച സമയത്തിൽ നിന്നും ഏറെ വൈകി. സംസ്കാര ചടങ്ങുകളിൽ ഖമനയിയുടെ നാല് മക്കള് പങ്കെടുത്തു. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുജ്തബ ഖമനയി ചടങ്ങുകളിൽ നിന്ന് വിട്ടുനിന്നു. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്, ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു എന്നിവർക്കെതിരെ തെരുവിൽ പ്രതിഷേധം അണപ്പൊട്ടി ഒഴുകി.



