ഓർക്കാപ്പുറത്ത്
ഓർമ്മകൾ മരിച്ചു വീഴും.
നിഴലറിയാതെ അവയിൽ
ചിതൽ കൂടു കൂട്ടും.
പകലറിയാതെ വെളിച്ചം
കാവൽ നിൽക്കും.
വീണു പോയെന്നുകരുതി
കാണാതെ പോകരുത്.
പകുതി തീർത്ത മതിലുകൾക്കപ്പുറം
പാതിയുടൽ ബാക്കിയായ
ഹൃദയങ്ങളുണ്ട്.
ചലനമില്ലന്നെയുള്ളൂ
പുഞ്ചിരി കാന്തിപടരുന്നുണ്ടെന്നും.
വേരറ്റുപോയെന്നേയുള്ളൂ
കനിവിൻ നനവുണ്ടെന്നും.
ഇലകൾ കൊഴിഞ്ഞന്നേയുള്ളു
ഇളം കാറ്റിപ്പോഴും വീശുന്നുണ്ട് ചുറ്റും.
പറയാൻ പകുതി ദൂരം വന്നതല്ല
പറഞ്ഞു തീരാതെ
പലവഴി കടന്നു പോയതാണ്.
ഇനിയും ഓർക്കാപ്പുറത്ത്
ഓർമ്മകൾ മരിച്ചു വീഴും.




നന്നായിട്ടുണ്ട്