Tuesday, July 14, 2026
Homeഅമേരിക്കഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള എഐ ഫീച്ചര്‍ പിന്‍വലിച്ച് മെറ്റ.

ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള എഐ ഫീച്ചര്‍ പിന്‍വലിച്ച് മെറ്റ.

ലണ്ടന്‍: ഉപയോക്താക്കളുടെ ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ ഉപയോഗിച്ച് എഐ ചാറ്റ്‌ബോട്ടിലൂടെ പുതിയ ചിത്രങ്ങള്‍ സൃഷ്ടിക്കാനോ നിലവിലെ ചിത്രങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനോ അനുവദിച്ചിരുന്ന പുതിയ ഫീച്ചര്‍ മെറ്റ പിന്‍വലിച്ചു. സ്വകാര്യതാ ലംഘനവും ദുരുപയോഗ സാധ്യതയും ചൂണ്ടിക്കാട്ടി ആഗോളതലത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കമ്പനിയുടെ നടപടി. ‘മ്യൂസ് ഇമേജ്’ എന്ന പുതിയ എഐ ടൂളിന്റെ ഭാഗമായി കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്. മെറ്റ എഐ ചാറ്റിലൂടെ ഇന്‍സ്റ്റഗ്രാമിലെ അക്കൗണ്ടുകള്‍ ടാഗ് ചെയ്ത് അവയിലെ ചിത്രങ്ങളും വിവരങ്ങളും ഉപയോഗിച്ച് എഐ നിര്‍മിത ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ ഇതിലൂടെ സാധിച്ചിരുന്നു.

ഉപയോക്താക്കളുടെ സമ്മതമില്ലാതെ അവരുടെ ചിത്രങ്ങളും രൂപസാദൃശ്യങ്ങളും ഉപയോഗിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന ആശങ്കയാണ് പ്രധാനമായും ഉയര്‍ന്നത്. ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും എഐ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യപ്പെടാന്‍ ഇടയാക്കുമെന്നും വിവിധ സംഘടനകളും വിദഗ്ധരും വിമര്‍ശിച്ചു. തുടര്‍ന്ന് ഫീച്ചര്‍ അവതരിപ്പിച്ചതില്‍ പിഴവ് സംഭവിച്ചതായി മെറ്റ സമ്മതിച്ചു. ഉപയോക്താക്കളുടെ സര്‍ഗാത്മകത പ്രോല്‍സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സംവിധാനം വികസിപ്പിച്ചതെന്നും, എന്നാല്‍ പൊതുജനങ്ങളുടെ ആശങ്കകള്‍ മാനിച്ച് ഫീച്ചര്‍ പൂര്‍ണമായും പിന്‍വലിക്കുകയാണെന്നും കമ്പനി ഔദ്യോഗികമായി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com