Tuesday, July 14, 2026
Homeഅമേരിക്കമലയാള സാഹിത്യത്തിലെ നക്ഷത്ര പൂക്കൾ (ഭാഗം 55) 'വിലാസിനി' (എം. കെ. മേനോൻ) ✍ അവതരണം:...

മലയാള സാഹിത്യത്തിലെ നക്ഷത്ര പൂക്കൾ (ഭാഗം 55) ‘വിലാസിനി’ (എം. കെ. മേനോൻ) ✍ അവതരണം: പ്രഭ ദിനേഷ്

മലയാളിമനസ്സ് ൻ്റെ എല്ലാ വായനക്കാർക്കു മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ എന്ന പംക്തിയുടെ *54ാം ഭാഗത്തിലേക്ക് സ്വാഗതം 🙏🙏

മലയാളത്തിലെ ഏറ്റവും വലിയ നോവലായ അവകാശികൾ ടെ കർത്താവും വിലാസിനി എന്ന തൂലികാനാമത്തിലൂടെ അറിയപ്പെടുകയും ചെയ്യുന്ന ശ്രീ. എം.കെ. മേനോൻ ആണ് ഇന്നത്തെ *നക്ഷത്രപ്പൂവ്!

വിലാസിനി (എം.കെ. മേനോൻ) (23/06/1928-13/05/1993)

വിലാസിനി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന എന്ന ശ്രീ.എ.കെ. മേനോൻ 1928 ജൂൺ 23 നാണ് തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ കരുമാത്ര ഗ്രാമത്തിലെ മച്ചാട് എന്ന സ്ഥലത്ത് ജനിച്ചത്. മച്ചാട്ട് ഇളയത് എന്ന പേരിൽ പ്രസിദ്ധി നേടിയ ചാന്തമ്പി ള്ളി ഇല്ലത്ത് നാരായണൻ ഇളയത് എന്ന കവിയുടെ മകൻ്റെ മകളായ കൊച്ചു നാരായണി അമ്മയാണ് എം.കെ. മേനോൻ്റെ അമ്മ. അച്ഛൻ കറുപ്പത്തു രാമൻകുട്ടി മേനോൻ. അദ്ദേഹത്തിൻ്റെ പൂർണ്ണനാമം മൂർക്കനാട്ട് കൃഷ്ണൻകുട്ടി മേനോൻ എന്നാണ്.

സാഹിത്യാന്തരീക്ഷം നിലനിന്നിരുന്ന തറവാട്ടിലാണ് കൃഷ്ണൻകുട്ടി മേനോൻ വളർന്നു വന്നത്. ബിരുദം നേടിയ ശേഷം അദ്ധ്യാപകനായും പത്രപ്രവർത്തകനായും ജോലി നോക്കി. പിന്നീട് സിംഗപ്പൂരിലേയ്ക്കു പോയി. ലോകത്തിലെ ഏറ്റവും വലിയ വാർത്താ ഏജൻസികളിലൊന്നായ ഏജൻസ് ഫ്രാൻസ് പ്രസ്സിൽ ജോലി ചെയ്തു. അദ്ദേഹം അതിൻ്റെ തെക്കുകിഴക്കനേഷ്യൻ കേന്ദ്രത്തിൻ്റെ ഡയറക്ടർ ആയിത്തീർന്നു.

ജോലിയിൽ നിന്നും വിരമിച്ച ശേഷം മലയാള സാഹിത്യ രംഗത്ത് അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. നോവലുകളും യാത്രാവിവരണങ്ങളുമുൾപ്പെടെ നിരവധി കൃതികൾ രചിച്ചു. ‘തോടും ചീരയും’ എന്ന കൃതിയാണ് ആദ്യം രചിച്ചത്. നിറമുള്ള നിഴലുകൾ, ഊഞ്ഞാൽ, ചുണ്ടെലി, ഇണങ്ങാത്ത കണ്ണികൾ, തുടക്കം, യാത്രാമുഖം, അവകാശികൾ (4 ഭാഗങ്ങൾ) എന്നിവയാണ് പ്രധാന കൃതികൾ. പോറ്റമ്മ, പൂച്ച സന്യാസി എന്ന രണ്ടു നാടകങ്ങളും രചിച്ചിട്ടുണ്ട്.

രണ്ടാം ലോകമഹാ യുദ്ധകാലത്ത് സിംഗപ്പൂരിൽ ഉണ്ടായിരുന്ന മലയാളികളുടെ ജീവിതാനുഭവങ്ങൾ,പശ്ചാത്തലമാക്കി എഴുതിയ കൃതിയാണ് ‘നിറമുള്ള നിഴലുകൾ’. യഥാർത്ഥജീവിതത്തിൻ്റെ ശരിപ്പകർപ്പാണ് ഇതിലെ കഥാപാത്രങ്ങൾ.

സിംഗപ്പൂർ മലയാളികളുടെ രണ്ടു പതിറ്റാണ്ടു കാലത്തെ ചരിത്രം, ബോധധാര രീതിയിൽ രചിച്ചിട്ടുള്ളതാണ് ‘ഊഞ്ഞാൽ’ എന്ന നോവൽ. സ്ത്രീപുരുഷ ബന്ധത്തെക്കുറിച്ച് ഒരു പ്രത്യേക രീതിയിൽ പഠനം നടത്തുന്ന നോവലാണ് ‘ഇണങ്ങാത്ത കണ്ണികൾ’ ഈ ബന്ധത്തിലെ സവിശേഷതകൾ ഇതിൽ എടുത്തു കാണിക്കുന്നു.

മലയാളത്തിൽ എന്നു മാത്രമല്ല ഭാരതീയ ഭാഷകളിൽ തന്നെ ഏറ്റവും ബൃഹത്തായ നോവലാണ് നാല് ഭാഗങ്ങളായി നാലായിരത്തോളം പേജുള്ള അവകാശികൾ. നോവലിൻ്റെ പശ്ചാത്തലം മലേഷ്യയാണ്. കുടുംബ ബന്ധങ്ങളും മനുഷ്യമനസ്സുകളുടെ വികാരവിചാരങ്ങളും വൈകാരിക ഭാവങ്ങളുമെല്ലാം അതിവിദഗ്ദ്ധമായി അപഗ്രഥനം ചെയ്തു അവതരിപ്പിച്ചിട്ടുള്ള ഈ നോവലിൽ മലയാളികളും, മലേഷ്യക്കാരും ചൈനാക്കാരും ഒക്കെ കഥാപാത്രങ്ങളായിട്ടുണ്ട്!

പ്രസിദ്ധമായ ഒരു ജാപ്പാനീസ് നോവലിൻ്റെ തർജ്ജമയാണ് ‘സഹശയനം’.

‘നിറമുള്ള നിഴലുകൾ’ കേരള സാഹിത്യ അക്കാഡമിയുടെ അവാർഡും, ‘അവകാശികൾ’ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ്, വയലാർ അവാർഡ് എന്നിവയും നേടിയിട്ടുണ്ട്!

‘പ്രത്യക്ഷവൽക്കരണം നോവലിൽ’ ‘ നോവലിലേയ്ക്ക് ഒരു കിളിവാതിൽ എന്ന കൃതികളും വിലാസിനി രചിച്ചതാണ്.

വിലാസിനി എന്ന മൂർക്കനാട്ട് കൃഷ്ണൻകുട്ടി മേനോൻ 1993 മെയ് മാസം പതിമൂന്നാം തീയതി ഇഹലോകവാസം വെടിഞ്ഞു🙏🌹

അടുത്ത ലക്കം വീണ്ടും കണ്ടുമുട്ടാം❤️💕💕💕

പ്രഭ ദിനേഷ്❣️

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com