വീട്ടിൽ ചെടികൾ നന്നായി വളർത്താൻ സഹായിക്കുന്ന ചില ലളിതമായ ടിപ്പുകളാണ് ഈ ആഴ്ചയിൽ ഞാൻ പരിചയപ്പെടുത്തുന്നത്. ഇത് നിങ്ങളുടെ ചെടികളെ കൂടുതൽ ആരോഗ്യത്തോടെയും ഭംഗിയോടെയും നിലനിർത്താൻ സഹായിക്കും:

1. ആവശ്യത്തിന് മാത്രം വെള്ളം നൽകുക.
🚰💧🚰💧🚰💧🚰💧🚰💧
💧ചെടികൾ നശിച്ചുപോകാനുള്ള പ്രധാന കാരണം അമിതമായി വെള്ളം ഒഴിക്കുന്നതാണ്.
💧മുകളിൽ കാണുന്ന മണ്ണ് ഉണങ്ങിയിട്ടുണ്ടോ എന്ന് വിരൽ കൊണ്ട് തൊട്ടുനോക്കിയ ശേഷം മാത്രം വെള്ളം ഒഴിക്കുക.
💧ചട്ടിയുടെ അടിയിൽ വെള്ളം വാർന്നുപോകാനുള്ള സുഷിരങ്ങൾ (Drainage holes) ഉണ്ടെന്ന് ഉറപ്പുവരുത്തുക.
2. സൂര്യപ്രകാശo.
🌞🌄🌞🌄🌞🌄🌞🌄🌞
☀️എല്ലാ ചെടികൾക്കും ഒരേ അളവിൽ അല്ല സൂര്യപ്രകാശം വേണ്ടത്.
ഇൻഡോർ ചെടികൾ (Indoor Plants)
🪻🪻🪻🪻🪻🪻🪻
😇ഇവ നേരിട്ട് വെയിൽ അടിക്കാത്ത, എന്നാൽ നല്ല വെളിച്ചമുള്ള സ്ഥലങ്ങളിൽ വെക്കുക.
ഔട്ട്ഡോർ ചെടികൾ.
🌻🌻🌻🌻🌻🌻🌻🌻🌻
☀️പൂവിടുന്ന ചെടികൾക്കും പച്ചക്കറികൾക്കും ദിവസവും 4-6 മണിക്കൂർ നേരിട്ടുള്ള സൂര്യപ്രകാശം ലഭിക്കണം.
3. ശരിയായ മണ്ണ് മിശ്രിതം.
🪣🪣🪣🪣🪣🪣🪣🪣🪣🪣
🌳ചെടികൾ നടാൻ വെറും മണ്ണ് മാത്രം ഉപയോഗിക്കരുത്.
🏝️ ചുവന്ന മണ്ണ്, മണൽ, ചാണകപ്പൊടി അല്ലെങ്കിൽ ചകിരിചോറ് (Coco peat) എന്നിവ തുല്യ അളവിൽ കലർത്തിയ മണ്ണ് മിശ്രിതം ഉപയോഗിക്കുന്നത് വേരുകൾക്ക് നല്ല വായുസഞ്ചാരം നൽകും.
4. കൃത്യമായ ഇടവേളകളിൽ വളം നൽകുക.
🌲🌳🌴🌱🥀🌻🌾🌹🌺🌷
🌱ചെടികളുടെ വളർച്ചയ്ക്ക് പോഷകങ്ങൾ അത്യാവശ്യമാണ്.
🌷കെമിക്കൽ വളങ്ങൾക്ക് പകരം ചാണകപ്പൊടി, ആട്ടിൻകാഷ്ഠം, വേപ്പിൻപിണ്ണാക്ക്, അല്ലെങ്കിൽ അടുക്കളയിലെ ജൈവമാലിന്യങ്ങൾ (പച്ചക്കറി അവശിഷ്ടങ്ങൾ, ചായച്ചണ്ടി) എന്നിവ വളമായി നൽകാം.
🗓️ മാസത്തിൽ ഒരു പ്രാവശ്യം എങ്കിലും വളം നൽകുന്നത് ചെടികൾ വേഗത്തിൽ വളരാൻ സഹായിക്കും.
5.പ്രൂണിങ് (Pruning) അഥവാ കമ്പു കോതൽ.
🌳 ചെടികളിലെ ഉണങ്ങിയ ഇലകളും കമ്പുകളും കൃത്യസമയത്ത് മുറിച്ചു മാറ്റുക. ഇത് പുതിയ ശാഖകൾ വളരാനും കൂടുതൽ പൂക്കൾ ഉണ്ടാകാനും സഹായിക്കും.
6. കീട നിയന്ത്രണം
🐛🐜🐝🐞🦗🕷️🪳🦟
🐛ചെടികളിൽ പ്രാണികളോ പുഴുക്കളോ വരുന്നത് തടയാൻ ആഴ്ചയിലൊരിക്കൽ വേപ്പെണ്ണ മിശ്രിതം (Neem oil spray) തളിക്കുന്നത് നല്ലതാണ്.
🪣 ഒരു ലിറ്റർ വെള്ളത്തിൽ അല്പം വേപ്പെണ്ണയും കുറച്ചു സോപ്പ് ലായനിയും കലർത്തി ഇത് തയ്യാറാക്കാം.
മറ്റു കുറിപ്പുകളുമായി ഇനി അടുത്ത വാരം കാണാം.
തയ്യാറാക്കിയത്: റീന നൈനാൻ,
(മാജിക്കൽ ഫ്ലേവേഴ്സ്, വാകത്താനം)




ഇനിയും കൂടുതൽ tips പ്രതീക്ഷിക്കുന്നു 😍🥳
കൊള്ളാം
ഉപയോഗപ്രദം 👏👍