Tuesday, July 14, 2026
Homeഅമേരിക്കപശ്ചിമേഷ്യൻ സംഘർഷം: ഇറാനിലെ ബുഷെഹർ ആണവ നിലയത്തിന് നേരെ അമേരിക്കയുടെ വ്യോമാക്രമണം

പശ്ചിമേഷ്യൻ സംഘർഷം: ഇറാനിലെ ബുഷെഹർ ആണവ നിലയത്തിന് നേരെ അമേരിക്കയുടെ വ്യോമാക്രമണം

ഇറാനിലെ ബുഷെഹർ ആണവ നിലയത്തിന് നേരെ അമേരിക്കയുടെ വ്യോമാക്രമണം. ഇറാന്റെ തെക്കൻ പ്രവിശ്യയായ ബുഷെഹറിലെ ഏക സിവിലിയൻ ആണവ നിലയമാണിത്.

ബുഷെർ ആണവനിലയത്തിന്റെ പരിസരം, ചോഗാദക്കിലെ സൈനിക താവളം, പ്രവിശ്യയുടെ തെക്ക് ഭാഗത്തുള്ള മത്സ്യബന്ധന ജെട്ടി എന്നിവയുൾപ്പെടെ നിരവധിയിടങ്ങളിൽ ആക്രമണമുണ്ടായതായി ബുഷെർ പ്രവിശ്യാ ഡെപ്യൂട്ടി ഗവർണർ എഹ്‌സാൻ ജഹാനിയൻ പറഞ്ഞു. ആളപായം സംബന്ധിച്ച് ഉടനടി റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ ആക്രമണത്തെ കുറിച്ച് അമേരിക്ക ഇതുവരെയും പ്രതികരിച്ചിട്ടില്ല.

അമേരിക്ക നടത്തുന്ന ആക്രമണങ്ങളിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചി അപലപിച്ചു. സ്വയം പ്രതിരോധിക്കാൻ ഇറാൻ തയ്യാറാണെന്ന് അബ്ബാസ് അരഗ്ച്ചി വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച വെടിനിർത്തൽ കരാറിന്റെ ലംഘനമാണിതെന്നും ഇറാൻ വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com