കുവൈത്തിനെ ലക്ഷ്യമിട്ട് വീണ്ടും വൻതോതിലുള്ള മിസൈൽ, ഡ്രോൺ ആക്രമണശ്രമം. രാജ്യത്തിന് നേരെ പാഞ്ഞടുത്ത മിസൈലുകളെയും ഡ്രോണുകളെയും കുവൈത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം സജീവമായി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് കുവൈത്ത് ആർമി ജനറൽ സ്റ്റാഫ് സ്ഥിരീകരിച്ചു.
ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം രാജ്യത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ആക്രമണശ്രമങ്ങളെ പ്രതിരോധ സംവിധാനങ്ങൾ ആകാശത്തുവെച്ച് തന്നെ തകർക്കുന്നതിനാലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേൾക്കുന്നതെന്ന് സൈനിക വക്താക്കൾ വ്യക്തമാക്കി.



