കോഴിക്കോട്: പ്രശസ്ത സാഹിത്യകാരനും , സ്വതന്ത്ര പത്രപ്രവർത്തകനുമായ അനിൽ മണ്ണത്തൂരിന് ഭാഷാശ്രീ സാംസ്കാരിക മാസികയുടെ 14-ാമത് സംസ്ഥാന ചെറുകഥ പുരസ്കാരം 2025 സമ്മാനിച്ചു. “ദൈവകൃപ ” എന്ന കഥാസമാഹാരത്തിനാണ് പുരസ്കാരം.
പേരാമ്പ്ര റീജനൽ കോ-ഓപറേറ്റിവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരനും ചലച്ചിത്ര തിരക്കഥാകൃത്തുമായ ജയചന്ദ്രൻ മാകേരി പുരസ്കാരം നൽകി. ഭാഷാശ്രീയുടെ മുഖ്യപത്രാധിപർ പ്രകാശൻ വെള്ളിയൂർ അധ്യക്ഷത വഹിച്ചു. സാംസ്കാരിക പ്രവർത്തകനായ ദിനേഷ് കുമാർ സി.എം. മുഖ്യ പ്രഭാഷണം നടത്തി. ഭാഷാശ്രീ പത്രാധിപർ സദൻ കൽപത്തൂർ, ഭാഷാശ്രീ മാനേജർ രതീഷ് ഇ. നായർ എന്നിവർ സംസാരിച്ചു.



