Saturday, March 22, 2025
Homeകേരളംപത്മശ്രീ ഡോ. കെ. ഓമനക്കുട്ടി ടീച്ചറെ ഗാന്ധിഭവൻ നേതൃത്വത്തില്‍ ആദരിച്ചു

പത്മശ്രീ ഡോ. കെ. ഓമനക്കുട്ടി ടീച്ചറെ ഗാന്ധിഭവൻ നേതൃത്വത്തില്‍ ആദരിച്ചു

പത്തനാപുരം : പത്മശ്രീ പുരസ്‌കാരം ലഭിച്ച വിഖ്യാത സംഗീതജ്‌ഞ ഡോ. കെ. ഓമനക്കുട്ടി ടീച്ചറെ ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കുടുംബമായ ഗാന്ധിഭവൻ ആദരിച്ചു. ഗാന്ധിഭവൻ ഇന്റർനാഷണൽ ട്രസ്റ്റിന്റെ ആസ്ഥാനമായ പത്തനാപുരത്ത് നടന്ന സാംസ്കാരികസമ്മേളനവും ആദരണസഭയും വിഖ്യാത അതിവേഗ ചിത്രകാരനും വേഗവരയിലെ ലോക റെക്കോർഡ് ജേതാവുമായ ഡോ. ജിതേഷ്ജി ഉദ്ഘാടനം ചെയ്തു.

ഗാന്ധിഭവൻ രക്ഷാധികാരി പുനലൂർ കെ. ധർമ്മരാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ, ശ്രീനാരായണ ഗുരുധർമ്മ പ്രചാരകൻ എസ്. സുവർണ കുമാർ, വയലാർ സാംസ്കാരിക വേദി ജനറൽ സെക്രട്ടറി മണക്കാട് രാമചന്ദ്രൻ, ഗായിക കമല ലക്ഷ്മി, ഗാന്ധിഭവൻ വൈസ് ചെയർമാൻ പി. എസ്. അമൽ രാജ്, ഡോ. ഒ. വാസുദേവൻ, ഡോ. സബീന വാസുദേവൻ, പ്രസന്ന സോമരാജൻ, റാഫി, ഭുവനചന്ദ്രൻ, കവി എസ്. ശ്രീകാന്ത്, കണ്ടല്ലൂർ ഭൻസരിദാസ് തുടങ്ങിയവർ പ്രസംഗിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments