Wednesday, July 8, 2026
Homeകേരളംഒരു വർഷത്തേക്ക് ഒഴിപ്പിക്കരുത്’; പാരിയത്തുകാവിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി.

ഒരു വർഷത്തേക്ക് ഒഴിപ്പിക്കരുത്’; പാരിയത്തുകാവിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി.

കൊച്ചി: പാരിയത്തുകാവ് കുടിയൊഴിപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നിർണായക ഇടപെടൽ നടത്തി ഹൈക്കോടതി. പെരുമ്പാവൂർ മുൻസിഫ് കോടതി ഈ കേസുമായി ബന്ധപ്പെട്ടുനടത്തിയ എല്ലാ തുടർനടപടികളും ഒരു വർഷത്തേക്ക് നിർത്തിവയ്ക്കാനാണ് ഹൈക്കോടതി നിർദേശിച്ചത്. ഇതിലൂടെ അടുത്ത ഒരു വർഷത്തേക്ക് ഈ കുടുംബങ്ങളെ ഒഴിപ്പിക്കാൻ മുൻസിഫ് കോടതിക്ക് ഉത്തരവിടാൻ കഴിയില്ല.

കേസിൽ ഉൾപ്പെട്ട 7 കുടുംബങ്ങൾക്ക് അഞ്ച് സെന്റ് ഭൂമി വീതം നൽകാൻ ധാരണയായതായും കെട്ടിടത്തിന്റെ പ്ലാൻ തയ്യാറായതായും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഒരു വർഷത്തിനുള്ളിൽ ഈ കുടുംബങ്ങളുടെ പുനരധിവാസം പൂർത്തിയാക്കുമെന്ന് സർക്കാർ കോടതിക്ക് ഉറപ്പുനൽകിയിട്ടുണ്ട്. ഈ കാലയളവിനുള്ളിൽ തന്നെ പുനരധിവാസം പൂർത്തിയാക്കാൻ ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചിരിക്കുകയാണ്.

മുൻപ് പെരുമ്പാവൂർ മുൻസിഫ് കോടതി ഈ കേസിൽ കർശന നിലപാടാണ് സ്വീകരിച്ചിരുന്നത്. ഭൂവുടമകളുടെ ഹർജി പരിഗണിച്ചുകൊണ്ട് എട്ട് കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ പൊലീസ് ബലം പ്രയോഗിക്കേണ്ട സാഹചര്യവും ഉണ്ടായിട്ടുണ്ട്. പുനരധിവാസം പൂർത്തിയാക്കി സർക്കാരിന് ഹൈക്കോടതിയെ വിവരം അറിയിക്കാൻ സാധിച്ചാൽ ഈ കേസിലെ പ്രതിസന്ധികൾ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com