Wednesday, July 8, 2026
Homeകേരളംപ്രിയദർശിനി പദ്ധതിക്കെതിരെ നാല് ജില്ലകളിൽ സ്വകാര്യ ബസ് പണിമുടക്ക്

പ്രിയദർശിനി പദ്ധതിക്കെതിരെ നാല് ജില്ലകളിൽ സ്വകാര്യ ബസ് പണിമുടക്ക്

സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ‘പ്രിയദർശനി’ പദ്ധതി സ്വകാര്യ ബസ് മേഖലയെ പൂർണ്ണ തകർച്ചയിലേക്ക് തള്ളിവിട്ടതായി ആരോപിച്ച് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാനത്തെ നാല് പ്രധാന ജില്ലകളിൽ ബുധനാഴ്ച പണിമുടക്ക് പ്രഖ്യാപിച്ചു.

കോട്ടയം, പത്തനംതിട്ട, കൊല്ലം ഉൾപ്പെടെയുള്ള ജില്ലകളിൽ പ്രഖ്യാപിച്ച ഈ സംയുക്ത സമരത്തിൽ ബസ് വ്യവസായത്തെ നിലനിർത്താൻ സർക്കാർ അടിയന്തര സാമ്പത്തിക പാക്കേജ് അനുവദിക്കുക, കിലോമീറ്ററിന് 55 രൂപ നിരക്കിൽ സ്വകാര്യ ബസുകൾ വാടകയ്ക്ക് ഏറ്റെടുക്കാൻ സർക്കാർ തയ്യാറാവുക തുടങ്ങിയ ആവശ്യങ്ങളാണ് ഉടമകൾ പ്രധാനമായും മുന്നോട്ട് വെക്കുന്നത്.

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സർക്കാർ സൗജന്യ യാത്ര അനുവദിച്ചതോടെ സ്വകാര്യ ബസ് മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഈ സൗജന്യ യാത്രാ പദ്ധതി നിലവിൽ വന്ന് വെറും 21 ദിവസം കൊണ്ട് 43 കോടി രൂപയുടെ വൻ നഷ്ടമാണ് സ്വകാര്യ ബസ് ഉടമകൾക്ക് ഉണ്ടായതെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.

പല റൂട്ടുകളിലും സർവീസ് നടത്തുന്ന ബസുകൾക്ക് ദിവസേന 2000 രൂപ മുതൽ 6000 രൂപ വരെ നഷ്ടം നേരിടുന്ന സാഹചര്യത്തിൽ, സർവീസുകൾ കൂട്ടത്തോടെ വെട്ടിക്കുറക്കാൻ ഉടമകൾ നിർബന്ധിതരായിരുന്നു.

ഈ കടുത്ത പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും നേരിൽ കണ്ട് നിവേദനം നൽകിയിട്ടും യാതൊരുവിധ അനുകൂല നടപടികളും ഉണ്ടാകാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങാൻ സംഘടന തീരുമാനിച്ചത്.

പണിമുടക്കിന്റെ ഭാഗമായി അതത് ജില്ലാ കളക്ടറേറ്റുകൾക്ക് മുന്നിലേക്ക് ശക്തമായ മാർച്ചും ധർണ്ണയും സംഘടിപ്പിക്കുമെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com