Wednesday, July 8, 2026
Homeഅമേരിക്കഷാര്‍ജയില്‍ നിന്ന് പുറപ്പെട്ട പാക്കിസ്ഥാൻ വിമാനം അപ്രത്യക്ഷമായി; തിരച്ചില്‍ തുടരുന്നു

ഷാര്‍ജയില്‍ നിന്ന് പുറപ്പെട്ട പാക്കിസ്ഥാൻ വിമാനം അപ്രത്യക്ഷമായി; തിരച്ചില്‍ തുടരുന്നു

കറാച്ചി: യാത്രയ്ക്കിടെ റഡാറില്‍ നിന്ന് അപ്രത്യക്ഷമായ പാക്കിസ്താന്‍ വിമാനത്തിനായി തിരച്ചില്‍ തുടരുന്നു. ഷാര്‍ജയില്‍ നിന്ന് കറാച്ചിയിലേക്ക് പോവുകയായിരുന്ന കാര്‍ഗോ വിമാനമാണ് കാണാതായത്. ചൊവ്വാഴ്ചയാണ് വിമാനം യാത്ര പുറപ്പെട്ടത്. തുടര്‍ന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളറുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു.

അഞ്ച് ക്രൂ അംഗങ്ങളാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനം അറബിക്കടലില്‍ തകര്‍ന്ന് വീണതാണോ എന്നതടക്കം പരിശോധിക്കുന്നുണ്ട്. അറബിക്കടലില്‍ ഉള്‍പ്പടെ തിരച്ചില്‍ നടക്കുകയാണെന്ന് പാക്കിസ്താന്‍ എയര്‍പോര്‍ട്ട് അതോറിറ്റി എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ അറിയിച്ചു. വിവിധ ഏജന്‍സികളെ ഏകോപിപ്പിച്ചു കൊണ്ടാണ് തിരച്ചില്‍ പുരോഗമിക്കുന്നത്.

കറാച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെ2 എയര്‍വേയ്‌സിന്റെ ബോയിങ് 737 വിമാനമാണ് കാണാതായത്. 27 വര്‍ഷം പഴക്കമുണ്ട്. കറാച്ചിക്ക് തെക്കു പടിഞ്ഞാറായി അറബിക്കടലില്‍ വിമാനം തകര്‍ന്ന് വീണിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com