പെരുമൺ ദുരന്തമുണ്ടായിട്ട് ഇന്ന് മുപ്പത്തിയെട്ട് വർഷം . കേരളം കണ്ട ഏറ്റവും വലിയ തീവണ്ടി ദുരന്തത്തിൽ 105 പേര്ക്കാണ് ജീവന് നഷ്ടമായത്. മൂന്നു പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും ദുരന്തത്തിൻ്റെ നടുക്കുന്ന ഓർമ്മകൾ പെരുമൺ നിവാസികളിൽ നിന്ന് വിട്ടുമാറിയിട്ടില്ല.
1988 ജൂലൈ എട്ടിനാണ് അത് സംഭവിച്ചത്. പെരുമൺ ഗ്രാമത്തെ ദുരന്തഭൂമിയാക്കി മാറ്റിയ ദിവസം. ഉച്ചയ്ക്ക്, അഷ്ടമുടികായലിനു കുറുകെയുള്ള പെരുമൺ റെയിൽ പാലത്തിൽ വെച്ച് ബാംഗ്ലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഐലൻഡ് എക്സ്പ്രസ് പാലം തെറ്റി. ഒന്പതു കൊച്ചുകൾ കായലിൽ പതിച്ചു. യാത്രക്കാരുടെ സ്വപ്നങ്ങൾ നിമിഷനേരം കൊണ്ട് തലകീഴ്മേൽ മറിഞ്ഞു പാലം കടന്നിട്ടുണ്ടായിരുന്നുള്ളൂ.
ഒന്നിന് പിറകെ ഒന്നായി കായലിലേക്ക് കൂപ്പുകുത്തി,. ഒരു ഫസ്റ്റ് ക്ലാസ് കമ്പാർട്ട്മെൻ്റ് പാലത്തിൽ നിന്ന് വെള്ളത്തിലേക്ക് മൂക്ക് കുത്തി വീണ രീതിയിൽ തൂങ്ങിക്കിടന്നു. ശബ്ദം കേട്ടോടിക്കൂടിയ പ്രദേശവാസികളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. വള്ളങ്ങൾ ഉപയോഗിച്ച് കൊച്ചുകൾ കടത്തേക്ക് എത്തി. എങ്കിലും, നേരത്തൊരു ചാറ്റൽ മഴയുണ്ടായിരുന്നു, രണ്ടു കൊച്ചുകൾ തലകുത്തനെ മറിഞ്ഞതും, സാഹചര്യങ്ങൾ പ്രതികൂലമായി.
105 പേരുടെ ജീവനെടുത്ത പെരുമൺ ദുരന്തം ഇന്നും കേരളത്തിന് നടുക്കുന്ന ഓർമ്മയാണ്. അപകട കാരണം കണ്ടെത്താൻ കേന്ദ്ര സർക്കാർ കമ്മീഷനെ നിയോഗിച്ചു. ദുരന്തത്തിൻ്റെ കാരണം ടൊർണാഡോ ചുഴലിക്കാറ്റെന്നായിരുന്നു കണ്ടെത്തൽ. ചെറുകാറ്റ് പോലും അടിക്കാത്ത പ്രദേശത്ത് ചുഴലിക്കാറ്റെന്ന കമ്മീഷൻ റിപ്പോർട്ട് വലിയ ചർച്ചകൾക്ക് ഇടയാക്കി. വീണ്ടും പുതിയ കമ്മീഷനെ നിയോഗിച്ചെങ്കിലും, സംഘം ആദ്യ റിപ്പോർട്ട് ആവർത്തിച്ചു. അപകടത്തിൻ്റെ കാരണം ഇന്നും വെളിപ്പെടാത്ത സത്യമായി തുടരുന്നു



