Wednesday, July 8, 2026
Homeഅമേരിക്കഇറാനിലേക്ക് അമേരിക്ക നടത്തിയ ആക്രമണത്തിന് പിന്നാലെ കുവൈത്തിലേക്ക് ഡ്രോൺ-മിസൈൽ ആക്രമണം

ഇറാനിലേക്ക് അമേരിക്ക നടത്തിയ ആക്രമണത്തിന് പിന്നാലെ കുവൈത്തിലേക്ക് ഡ്രോൺ-മിസൈൽ ആക്രമണം

ഇറാനിലേക്ക് അമേരിക്ക ആക്രമണത്തിന് പിന്നാലെ കുവൈത്തിലേക്ക് നടത്തിയ ഡ്രോൺ-മിസൈൽ ആക്രമണമെന്ന് റിപ്പോർട്ട്. ജാഗ്രത പാലിക്കണമെന്നാണ് ഭരണകൂടം ജനങ്ങൾക്ക് നൽകുന്ന മുന്നറിയിപ്പ്. ബഹ്‌റൈനിൽ അപായ സൈറൺ മുഴങ്ങിയതായും റിപ്പോർട്ടുകളുണ്ട്. അമേരിക്ക നടത്തിയ ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് ഇറാൻ പ്രതികരിച്ച് മണിക്കൂറുകൾക്കകം ഈ ആക്രമണങ്ങൾ.

രണ്ടാഴ്ചകൾക്ക് ശേഷമാണ് ഗൾഫ് മേഖലയിൽ വീണ്ടും ആക്രമണങ്ങളുണ്ടാകുന്നത്. ഹോർമുസിൽ ഇന്നലെ ഇറാനിയൻ മൂന്നു കപ്പലുകൾ ആക്രമിച്ചതിനുള്ള മറുപടിയായി തെക്കൻ ഇറാനിലുൾപ്പെടെ അമേരിക്ക ശക്തമായ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനുള്ള തിരിച്ചടിയാണ് ഇറാനിയൻ ഗൾഫ് മേഖലകളിലേക്ക് വീണ്ടും ആക്രമണശ്രമങ്ങൾ നടത്തുന്നതെന്നാണ് സൂചന. ഒന്നര മണിക്കൂറോളം നേരം ബഹ്‌റൈനിലും കുവൈത്തിലും അശാന്തി പരന്നുവെന്നാണ് വിവരം. ഇപ്പോൾ സ്ഥിതിഗതികൾ നിയന്ത്രണത്തിലായെന്നാണ് സൂചന.

ഇറാനിലെ 80 ലക്ഷ്യങ്ങളിലേക്ക് കൃത്യതയുള്ള ആക്രമണം നടത്തിയതായി അമേരിക്കൻ സെൻട്രൽ കമാൻഡ് അറിയിച്ചു. വ്യോമപ്രതിരോധ സംവിധാനങ്ങൾ, മിസൈൽ സംവിധാനങ്ങൾ, റഡാർ സൈറ്റുകൾ, കൺട്രോള് ആൻ്റ് കമാന്ഡ് ശൃംഖലകൾ എന്നിവ ലക്ഷ്യം വച്ചതായി അമേരിക്ക അറിയിക്കുന്നു. ഹോർമുസിലെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡിൻ്റെ അറുപതിലധികം ചെറുബോട്ടുകൾ തകർത്തത് സെൻട്രൽ കമാൻ്റിൻ്റെ അവകാശവാദം.

ഇറാൻ്റെ ആക്രമണത്തിന് വിധേയമായ കപ്പലുകളുടെ വിവരം അമേരിക്കൻ സെൻട്രൽ കമാൻഡ് പുറത്തുവിട്ടു. മാർഷൽ ദ്വീപുകളുടെ പതാകയുള്ള എം ടി അൽ രേഖായത്ത്, സൗദി അറേബ്യയുടെ പതാകയുള്ള എം ടി വെദ്യാൻ, ലൈബീരിയൻ പതാകയുള്ള എം ടി സൈപ്രസ് പ്രോസ്പെരിറ്റി ആക്രമിക്കപ്പെട്ട കപ്പലുകൾ.ഇറാനിൽ യുഎസ് നടത്തിയ ആക്രമണത്തിന് ശേഷം കുവൈറ്റും ബഹ്‌റൈനും മിസൈലുകൾ വന്നതായി റിപ്പോർട്ട് ചെയ്തു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com