Wednesday, July 8, 2026
Homeഇന്ത്യസർക്കാർ ജീവനക്കാരനായ അച്ഛൻ മരിച്ചു, ആശ്രിത നിയമനം നേടിയ അമ്മയെ മകൾ കൊലപ്പെടുത്തി

സർക്കാർ ജീവനക്കാരനായ അച്ഛൻ മരിച്ചു, ആശ്രിത നിയമനം നേടിയ അമ്മയെ മകൾ കൊലപ്പെടുത്തി

ജയ്പൂർ: സ‍ർക്കാർ സർവീസിലിരിക്കെ അച്ഛൻ മരണപ്പെട്ടു. ആശ്രിത നിയമനം ലഭിച്ചത് അമ്മയ്ക്ക്. സ‍ർക്കാർ ജോലി സ്വന്തമാക്കാൻ ബന്ധുക്കളെ കൂട്ടുപിടിച്ച് അമ്മയെ കൊലപ്പെടുത്തി 23കാരി. കൊലപാതകം അപകട മരണമാക്കാനുള്ള പദ്ധതികളും തയ്യാറാക്കി. ജോലി സ്വപ്നം തക‍ർത്ത് അമ്മാവന്റെ പരാതി. 23കാരിയും ബന്ധുക്കളും പിടിയിൽ. രാജസ്ഥാനിലെ ജയ്പൂപൂരിലാണ് ആശ്രിത നിയമനം നേടാൻ മകൾ അമ്മയെ കൊലപ്പെടുത്തിയത്. പ്രതാപ് നഗറിലെ രവീന്ദ്ര നഗർ സ്വദേശിയായ 45 വയസ് പ്രായമുള്ള നീരജ് ശ‍ർമ്മ എന്ന സ്ത്രീയെ ജൂലൈ 3ാം തിയതിയാണ് കൊല്ലപ്പെടുന്നത്. അമിത വേഗത്തിലെത്തിയ സ്കോ‍ർപിയോ കാർ 45കാരിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. എന്നാൽ നീരജ് ശ‍ർമ്മയുടെ മരണത്തിൽ സഹോദരനായ രാകേഷിന് തോന്നിയ സംശയമാണ് വളരെ ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകം പൊളിച്ചത്. സംഭവത്തിൽ നിരജ് ശ‍ർമ്മയുടെ മകൾ ആയുഷിയും ബന്ധുക്കളായ ആറ് പേരുമാണ് പിടിയിലായിട്ടുള്ളത്.

ജയ്പൂരിലെ കോടതിയിലെ എൽഡി ക്ലാർക്ക് ആയിരുന്നു 45കാരി. ഈ ജോലി ഇവർക്ക് ഭർത്താവ് വിജയ് കുമാർ ശർമ്മയുടെ മരണത്തിന് പിന്നാലെ ആശ്രിത നിയമനത്തിലൂടെ ലഭിച്ചതായിരുന്നു. അച്ഛന്റെ മരണത്തന് പിന്നാലെ ആശ്രിത നിയമനത്തിൽ ജോലി ചെയ്യാൻ ആയുഷി താൽപര്യം കാണിച്ചിരുന്നു. എന്നാൽ നീരജ് ശ‍ർമ ഇതിന് അനുവാദനം നൽകിയില്ല. ഇത് ആയുഷിയെ കടുത്ത സമ്മ‍ദ്ദത്തിലാക്കിയിരുന്നു. ഇതോടെയാണ് ബന്ധുക്കൾക്കൊപ്പം ചേർന്ന സ്വത്തും അമ്മയുടെ ജോലിയും തട്ടിയെടുക്കാനായി ആയുഷി പദ്ധതി തയ്യാറാക്കിയത്. 7 ലക്ഷം രൂപയാണ് ആയുഷി അമ്മയെ കൊലപ്പെടുത്താനായി നൽകിയത്. അമ്മയെ കൊലപ്പെടുത്തിയാൽ ആശ്രിത നിയമനത്തിലൂടെ ജോലി തനിക്ക് ലഭിക്കുമെന്നും അതോടൊപ്പം കുടുംബ സ്വത്തുക്കൾ സ്വന്തമാക്കാമെന്നുമായിരുന്നു യുവതിയുടെ കണക്കുകൂട്ടൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com