തൃശൂര്‍ ജില്ലയില്‍ കണ്ടശ്ശാംകടവില്‍ കുഞ്ഞുവറുതിന്റെയും തേറാട്ടില്‍ ഇളച്ചിയുടെയും മകനായി മുണ്ടശ്ശേരി ഇല്ലപ്പറമ്പില്‍ 1903 ജൂലൈ 17-നാണ് ജോസഫ് മുണ്ടശ്ശേരിയുടെ ജനനം.പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം ഊർജ്ജതന്ത്രത്തിൽ ബിരുദവും സംസ്കൃതത്തിലും മലയാളത്തിലും ബിരുദാനന്തര ബിരുദവും നേടിയതിനു ശേഷം 1952 വരെ തൃശ്ശൂരിലെ സെന്റ് തോമസ് കോളേജിലെ അന്യഭാഷാ വിഭാഗത്തിന്റെ തലവനായിരുന്നു.പിന്നീട് തൃശ്ശൂർ അദ്ധ്യാപക പരിശീലന കേന്ദ്രത്തിൽ പ്രധാനാദ്ധ്യാപകനായും തിരുവിതാംകൂർ ,കേരള ,മദ്രാസ് തുടങ്ങിയ വിവിധ സർവകലാശാലകളിൽ സെനറ്റ് അംഗമായും മദ്രാസ് ഗവർണ്മെന്റിന്റെ മലയാളം പഠനവിഭാഗത്തിന്റെ ചെയർമാനായും പ്രവർത്തിച്ചു .കൂടാതെ കൊച്ചി സർവകലാശാലയുടെ ആദ്യ വൈസ് ചാൻസിലർ അദ്ദേഹമാണ്.1940 ൽ പുരോഗമന സാഹിത്യ പ്രസ്ഥാനം രൂപീകരിക്കുന്നതിൽ നേതൃപരമായ പങ്കു വഹിച്ചു.ഈ കാലഘട്ടത്തിലാണ് അദ്ദേഹവും കേസരിബാലകൃഷ്ണപിള്ളയും എം.പി.പോളും അടങ്ങുന്ന സാഹിത്യവിമർശക ത്രയത്തിന്റെ മലയാളഭാഷാ സാഹിത്യത്തിലെ കടന്നു വരവ്. .പിന്നീട് കൊച്ചി പ്രജാമണ്ഡലം വഴിരാഷ്ട്രീയത്തിലേക്കു കടന്നു വന്നു . കൊച്ചി രാജ്യത്തിലെ അർത്തൂക്കരയിൽനിന്ന് 1948 ഇൽ അദ്ദേഹം നിയമസഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ചേർപ്പിൽ നിന്ന് തിരു-കൊച്ചിനിയമസഭാ അംഗമായി .
കേരള പിറവിക്കു ശേഷം 1957-ൽ മണലൂർ നിന്നു കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ഇ.എം.എസ്. മന്ത്രിസഭയിൽ കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയാവുകയും ചെയ്തു . പിന്നീട് 1970-ൽ തൃശ്ശൂർ നിന്ന് വീണ്ടും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് .ഒന്നാം കേരള സർക്കാർ തന്നെ നിലംപതിക്കാൻ കാരണമായ വിമോചന സമരത്തിന് കാരണമായ വിദ്യാഭ്യാസ ബില്ലിന് രൂപം കൊടുത്തു. സർവകലാശാലാ അദ്ധ്യാപകരുടെ സേവന-വേതന വ്യവസ്ഥകൾ പരിഷ്കരിക്കുന്നതിലും കേരളത്തിലെ പ്രധാന സർവ്വകലാശാലകളുടെ സ്ഥാപനത്തിനും ഇത് വഴിതെളിച്ചു. . എന്നതും തുടർന്നുള്ള സർക്കാരുകൾ
അദ്ദേഹത്തിന്റെ ബില്ലിന്റെ ചുവടു പിടിച്ചു നയങ്ങൾ രൂപപെടുത്തിയതും ചരിത്രം. കേരളം, പ്രേക്ഷിതൻ, കൈരളി, നവജീവൻ, തുടങ്ങിയ പത്രങ്ങളുടെയും മംഗളോദയം എന്ന സാഹിത്യവാരികയുടെയുംസ്ഥിരം ലേഖകനായിരുന്നു അദ്ദേഹം. ഭാഷ്യതന്ത്രം അഥവാ വ്യാഖ്യാനശാസ്ത്രമെന്ന പുതിയ സാഹിത്യം മലയാളത്തിന് പരിചയപ്പെടുത്തി . സഹിത്യവിമർശന രംഗത്തെ അതികായകനായിരുന്നു അദ്ദേഹമെന്ന് പറയാം .സാഹിത്യ സ്രഷ്ടാവിന്റെ കല്പിത ലക്‌ഷ്യങ്ങൾ എപ്പോഴും അറിഞ്ഞുകൊണ്ടുള്ള തെറ്റുകളിൽ എത്തിച്ചേരുംമെന്ന അദ്ദേഹത്തിന്റെ ദർശനം സാഹിത്യ രംഗത്തെ വിവാദ പരാമര്ശങ്ങളിൽ ഒന്നാണ്. ഒപ്പം സാഹിത്യകാരനെ അവന്റെ കാലഘട്ടത്തിന്റെ വക്താവായി മാത്രമേ കാണാൻ കഴിയുകയുള്ളൂ എന്ന വിലയിരുത്തലും ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട് .1957 മുതൽ 1965 വരെ സമസ്ത കേരള സാഹിത്യപരിഷത്തിന്റെ അദ്ധ്യക്ഷനും കേരള സാഹിത്യ അക്കാദമിയുടെ സ്ഥാപക അംഗവമായിരുന്നു .
കൊച്ചി രാജാവ് അദ്ദേഹത്തിന് “സാഹിത്യ കുശലൻ“ എന്ന ബഹുമതി നൽകി ആദരിച്ചു . പ്രൊഫസർ, കൊന്തയിൽനിന്നു കുരിശിലേക്ക്, പാറപ്പുറത്തു വിതച്ച വിത്ത് എന്നീ നോവലുകളും കാവ്യപീഠിക, മാനദണ്ഡം, മാറ്റൊലി, മനുഷ്യകഥാനുഗായികൾ, വായനശാലയിൽ (മൂന്നു വാല്യങ്ങൾ), രാജരാജന്റെ മാറ്റൊലി, നാടകാന്തം കവിത്വം, കരിന്തിരി, കുമാരനാശാന്റെ കവിത – ഒരു പഠനം, വള്ളത്തോളിന്റെ കവിത – ഒരു പഠനം, രൂപഭദ്രത, അന്തരീക്ഷം, പ്രയാണം, പാശ്ചാത്യ. സാഹിത്യ സമീക്ഷ തുടങ്ങിയ സാഹിത്യ വിമർശങ്ങളും സമ്മാനം, കടാക്ഷം, ഇല്ലാപ്പോലീസ എന്നീ ചെറു കഥകളും ഒറ്റനോട്ടത്തിൽ,
ചൈന മുന്നോട്ട് തുടങ്ങി യാത്രാവിവരണങ്ങളും കൊഴിഞ്ഞ ഇലകൾ എന്ന യാത്ര വിവരണങ്ങളും അദ്ദേഹത്തിന്റെ അമൂല്യ സാഹിത്യ കൃതികളാണ് .1977 ഒക്ടോബർ 25-നു 74-ആം വയസ്സിൽ കഥാവശേഷനായി .അദ്ദേഹം മുൻപോട്ടു വെച്ച സാഹിത്യ വിമർശനങ്ങളും ,വിദ്യാഭ്യാസ രംഗം ഇത്രയധികം കലുഷിതമായി നിൽക്കുമ്പോൾ അദ്ദേഹം വിഭാവനം ചെയ്ത വിദ്യാഭ്യാസ നയവും എക്കാലത്തും പ്രസക്തമാണ്. ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ വിദ്യാഭ്യാസ പരിഷ്കരണം എങ്ങനെ
നടപ്പാക്കണം എന്നത് മുൻപ് അദ്ദേഹം കാണിച്ചു തന്നിട്ടും ഇന്ന്
പൊടികൈകളിലൂടെ കൂടെ നിൽക്കുന്നവരെ പോലും വിശ്വാസത്തിലെടുക്കാതെ ദുരൂഹമായി കരാറുകളിൽ ഒപ്പിട്ടു വിദ്യാഭ്യാസ മേഖലകളെ തകർക്കാനും
മറ്റു അജണ്ടകൾ നടപ്പിലാക്കാനും ശ്രമിക്കുമ്പോൾ മുണ്ടശ്ശേരി മാഷ്
ഉണ്ടായിരുന്നെങ്കിൽ എന്ന് ഓർത്തുപോയി . അതുപോലെ കേരളത്തിലെ അധ്യാപക സമൂഹത്തെ അവരുടെ ‘ദാസ്യാവസ്ഥയില്‍’ നിന്നും ഇന്ന് കാണുന്ന സാമൂഹ്യ – രാഷ്‌ട്രീയ സംഘടനാപരമായ ഉന്നതിയിലേക്ക് നയിച്ചത് അദ്ദേഹമാണെന്നുള്ള സത്യം നിലനിൽക്കുന്നു .
“നിങ്ങൾ വരച്ച വരയിൽ ഞാൻ നടക്കില്ല”.
✍അഫ്‌സൽ ബഷീർ തൃക്കോമല



