Monday, March 17, 2025
Homeഇന്ത്യരണ്ടുവര്‍ഷമായി ഡല്‍ഹിയുടെ ഭരണത്തിന്റെ കടിഞ്ഞാണ്‍ കയ്യാളുന്നത് ബിജെപി; എഎപിയുടെ പദ്ധതികള്‍ മുടക്കിയും വൈകിപ്പിച്ചും ഭരണം മുരടിപ്പിച്ചു;...

രണ്ടുവര്‍ഷമായി ഡല്‍ഹിയുടെ ഭരണത്തിന്റെ കടിഞ്ഞാണ്‍ കയ്യാളുന്നത് ബിജെപി; എഎപിയുടെ പദ്ധതികള്‍ മുടക്കിയും വൈകിപ്പിച്ചും ഭരണം മുരടിപ്പിച്ചു; ബിജെപിയുടെ ജയത്തിന് വഴിയൊരുക്കിയ കാരണങ്ങള്‍ നിരത്തി ധ്രുവ് റാഠി.

രണ്ടുവര്‍ഷമായി ഡല്‍ഹിയുടെ ഭരണത്തിന്റെ കടിഞ്ഞാണ്‍ കയ്യാളുന്നത് ബിജെപി. എഎപിയുടെ പദ്ധതികള്‍ മുടക്കിയും വൈകിപ്പിച്ചും ഭരണം മുരടിപ്പിച്ചു.ബിജെപിയുടെ ജയത്തിന് വഴിയൊരുക്കിയ കാരണങ്ങള്‍ നിരത്തി ധ്രുവ് റാഠി.

ഡല്‍ഹിയിലെ എഎപിയുടെ തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണങ്ങള്‍ എന്തെല്ലാം? ഭരണവിരുദ്ധമാണോ?
മോദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനായ യൂട്യൂബറും, സോഷ്യല്‍ മീഡിയ താരവുമായ ധ്രുവ് റാഠി പഴിക്കുന്നത് ഡല്‍ഹി ഭരണത്തിലെ ബിജെപിയുടെ പരോക്ഷ നിയന്ത്രണത്തെയാണ്.

2023 ന് ശേഷം ഡല്‍ഹിയെ ബിജെപി പിന്നില്‍ നിന്ന് ഭരിക്കുകയായിരുന്നു എന്നാണ് ധ്രുവ് റാഠിയുടെ ആരോപണം. എഎപി കൊണ്ടുവന്ന പദ്ധതികളെല്ലാം ബിജെപി മന: പൂര്‍വ്വം വൈകിപ്പിച്ചു. എഎപിയുടെ പരാജയത്തിന്റെ മുഖ്യകാരണം വര്‍ഷങ്ങളായി കൃത്യമായി ഭരണം നടത്താന്‍ സാധിക്കാത്തതാണ്. ജനങ്ങള്‍ക്ക് വേണ്ടി ശരിയായി ഭരിക്കാന്‍ എ.എ.പിക്ക് സാധിച്ചില്ല. ഇതാണ് ഡല്‍ഹിയില്‍ അവരുടെ പരാജയത്തിലേക്ക് നയിച്ചതെന്നും ധ്രുവ് റാഠി പറഞ്ഞു.
സര്‍ക്കാരിന്റെ മുഴുവന്‍ പ്രവര്‍ത്തനവും സ്തംഭിപ്പിക്കാന്‍ ബി.ജെ.പി സാധ്യമായതെല്ലാം ചെയ്തു. ലെഫ്റ്റനന്റ് ഗവര്‍ണറെ ഉപയോഗിച്ച്‌ ഉത്തരവുകള്‍ വൈകിപ്പിച്ചും, വ്യാജ കേസുകള്‍ ഉണ്ടാക്കി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച്‌ നേതാക്കളെ ജയിലിലിട്ടും പുതിയ നിയമങ്ങള്‍ പാസാക്കിയുമൊക്കെ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ എഎപിയുടെ ഭരണം ദുഷ്‌ക്കരമാക്കി, ധ്രുവ് റാഠി തന്റെ എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി.

ജി എന്‍ സി ടി ഡി നിയമം (Government of National Capital Territory of Delhi (Amendment) Bill) 2023 ല്‍ പാസാക്കിയത് മുതല്‍ ബിജപിയാണ് ഡല്‍ഹി ഭരണത്തിന്റെ നിയന്ത്രണം കൈയാളിയത്. തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ആരാണ് കാരണക്കാരെന്ന് ഇനി ഡല്‍ഹിക്കാര്‍ക്ക്്് നേരിട്ട് മനസ്സിലാക്കാം. ആകെയുള്ള പ്രശ്‌നം വരും വര്‍ഷങ്ങളിലും വായുമലിനീകരണത്തെയും, യമുനയുടെ മലിനീകരണത്തെയും, അടിസ്ഥാന സൗകര്യ വികസന തകര്‍ച്ചയെയും ശുചിത്വമില്ലായ്മയെയും കുറിച്ചൊക്കെ സംസാരിക്കുന്നത് ജനങ്ങള്‍ തുടരുമോ എന്നത് മാത്രമാണ്. അതോ ബിജെപി ജനങ്ങളെ ബ്രെയിന്‍ വാഷ് ചെയ്യുന്നതില്‍ വിജയിക്കുകയും മറ്റുസംസ്ഥാനങ്ങളില്‍ അവര്‍ ചെയ്തതുപോലെ മതവിദ്വേഷത്തിന്റെ കാര്‍ഡ് ഇറക്കി അതെല്ലാം അടിച്ചമര്‍ത്തുകയും ചെയ്യുമോ എന്നതാണ് ചോദ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments