Tuesday, July 7, 2026
Homeഅമേരിക്കഫൊക്കാന കൺവൻഷനിൽ വമ്പൻ റാഫിൾ; ടെസ്ല കാർ ഉൾപ്പെടെ ആകർഷക സമ്മാനങ്ങൾ

ഫൊക്കാന കൺവൻഷനിൽ വമ്പൻ റാഫിൾ; ടെസ്ല കാർ ഉൾപ്പെടെ ആകർഷക സമ്മാനങ്ങൾ

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂയോർക്ക്: ടെസ്ല കാർ റാഫിൾ ഫൊക്കാന കൺവെൻഷനിൽ . ഫൊക്കാനയുടെ 2026ലെ അന്താരാഷ്ട്ര കൺവൻഷനോടനുബന്ധിച്ച് 100 ഡോളർ വിലയുള്ള റാഫിൾ ടിക്കറ്റിലൂടെ ടെസ്ല കാർഉൾപ്പെടെ വമ്പൻ സമ്മാന പദ്ധതി ഒരുങ്ങുന്നു. 100 ഡോളർ വിലയ്ക്ക് ഒരു റാഫിൾ ടിക്കറ്റ് വാങ്ങുന്ന ഏവർക്കും നറുക്കെടുപ്പിൽ പങ്കെടുക്കാൻ അർഹതയുണ്ടാകും.

റാഫിളിലെ ഒന്നാം സമ്മാനമായി ടെസ്ല മോഡൽ 3 കാറും, രണ്ടാം സമ്മാനമായി ഐഫോണും, മൂന്നാം സമ്മാനമായി ഐപാഡുമാണ് വിജയികളെ കാത്തിരിക്കുന്നത്.

പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യം, റാഫിൾ ടിക്കറ്റ് വാങ്ങുന്നവർ കൺവെൻഷൻ നടക്കുന്ന കൾഹാരി റിസോർട്ടിൽ പങ്കെടുക്കേണ്ടതില്ല എന്നുള്ളതാണ്. ലോകത്തിന്റെ ഏതുകോണിലിരുന്നും മത്സരിക്കാനായുള്ള അവസരമാണ് ഇതിലൂടെ തുറന്നുകിട്ടുന്നത്. നറുക്കെടുപ്പ് സമയത്ത് സന്നിഹിതരാകേണ്ട നിർബന്ധവുമില്ല. വിജയികളെ പിന്നീട് നേരിട്ട് ബന്ധപ്പെടുമെന്ന് സംഘാടകർ അറിയിച്ചു.

ഫൊക്കാന കൺവൻഷന്റെ അവസാന ദിവസമായ ഓഗസ്റ്റ് 8-ന് രാത്രി 7 മണിക്ക് കൽഹാരിയിൽ നടക്കുന്ന സമാപന ചടങ്ങിനിടെയാണ് നറുക്കെടുപ്പ് നടത്തുക. റാഫിളിലൂടെ സമാഹരിക്കുന്ന തുക ഫൊക്കാനയുടെ ഗിന്നസ്സ് വേൾഡ് പദ്ധതികൾക്കായി വിനിയോഗിക്കുമെന്ന് സംഘാടകർ അറിയിച്ചു.

റാഫിൾ ടിക്കറ്റുകൾ ഇതിനകം വിതരണം ആരംഭിച്ചിട്ടുണ്ടെന്നും ഇതിന്റെ പ്രവർത്തനം കോർഡിനേറ്റ് ചെയ്യുന്നത് ഷിബുമോൻ മാത്യു (ചെയർമാൻ) വൈസ് പ്രസിഡന്റ് വിപിൻ രാജ് (കോർഡിനേറ്റർ ) , ജോയിന്റ് ട്രഷർ ജോൺ കല്ലോലിക്കൽ (കോ ചെയർ) നാഷണൽ കമ്മിറ്റി മെമ്പേഴ്‌സ് ആയ ജീമോൻ വർഗീസ് (കോ ചെയർ) , മനോജ് മാത്യു(കോ ചെയർ) , കെവിൻ ജോസഫ് , കൺവെൻഷൻ ചെയർ ആൽബർട്ട് ആന്റണി, ആരോൺ മാത്യു എന്നിവരുമാണ്. മലയാളി സമൂഹം ഈ സംരംഭത്തെ വൻ വിജയമാക്കിത്തീർക്കണമെന്നും ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണയിയും എക്സിക്യൂട്ടീവ് കമ്മിറ്റിയും , നാഷണൽ കമ്മിറ്റിയും , ട്രസ്റ്റീ ബോർഡും , അഡ്വൈസറി കമ്മിറ്റിയും സംയുക്ത്തമായി അഭ്യർത്ഥിക്കുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com