പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്താന്‍ സ്‌ക്വാഡുകള്‍
നിയമസഭ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്കെതിരെ ജില്ലയിലെ നിയോജക മണ്ഡലങ്ങളില്‍ സ്‌ക്വാഡ് പ്രവര്‍ത്തനം ആരംഭിച്ചു.
ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും ഓരോ ആന്റി ഡിഫേയ്‌സ്‌മെന്റ് സ്‌ക്വാഡ് പ്രവര്‍ത്തന സജ്ജമായി. മാതൃക പെരുമാറ്റച്ചട്ടം നോഡല്‍ ഓഫീസര്‍ കിഫ്ബി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ജി ആനന്ദിന്റെ മേല്‍നോട്ടത്തിലാണ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം.
പൊതു നിരത്തുകളിലോ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ തിരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡ്, ബാനര്‍, വാള്‍പെയിന്റ്, പോസ്റ്റര്‍ എന്നിവ പതിച്ചാല്‍ സ്‌ക്വാഡ് ശക്തമായ നടപടി സ്വീകരിക്കും. സ്വകാര്യ വ്യക്തികളുടെ വസ്തുക്കളില്‍ രേഖാമൂലമുള്ള അനുവാദമില്ലാതെ തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ സ്ഥാപിക്കാന്‍ പാടില്ല.
പെരുമാറ്റച്ചട്ട പാലനം ഉറപ്പാക്കുന്നതിന് എല്ലാ മണ്ഡലങ്ങളിലുമായി 30 സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമും 15 ഫ്‌ളൈയിംഗ് സ്‌ക്വാഡും പ്രവര്‍ത്തിക്കുന്നു. വാഹനങ്ങളില്‍ ഉള്‍പ്പെടെ അനധികൃതമായി സൂക്ഷിച്ചിട്ടുള്ള പണം, മദ്യം, വിലപിടിപ്പുള്ള മറ്റ് വസ്തുക്കള്‍ എന്നിവ കണ്ടുകെട്ടുന്നതിനുള്ള അധികാരമുണ്ട്. ചട്ടലംഘനങ്ങള്‍ കണ്ടെത്തുന്നതിന് ആറ് വീഡിയോ സര്‍വെയലന്‍സ് ടീം, അഞ്ച് വീഡിയോ വ്യൂവിംഗ് ടീം എന്നിവയും പ്രവര്‍ത്തനം ആരംഭിച്ചു.
മണ്ഡലതല ആന്റി ഡിഫേയ്‌സ്‌മെന്റ് സ്‌ക്വാഡ് ചാര്‍ജ് ഓഫീസര്‍മാര്‍, ഫോണ്‍ നമ്പര്‍
തിരുവല്ല- ബിന്നി ജോര്‍ജ്, ആനിക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി, 9947057180
റാന്നി- പി അബ്ദുള്‍ കരീം, അസിസ്റ്റന്റ്് ഡയറക്ടര്‍, റാന്നി കോ -ഓപ്പറേറ്റീവ് അസിസ്റ്റന്റ്് ഡയറക്ടര്‍ ഓഫീസ്, 9496324956
ആറന്മുള – ഷൈജു കെ മാത്യു, എ ഇ, പൊതുമരാമത്ത് കെട്ടിട വിഭാഗം പത്തനംതിട്ട, 9447108334
കോന്നി – പി ആര്‍ അഭിലാഷ്, അസിസ്റ്റന്റ് ഡയറക്ടര്‍, കോ-ഓപ്പറേറ്റീവ് ഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍ ഓഫീസ് പത്തനംതിട്ട, 9446355135
അടൂര്‍ – റ്റി എസ് സജീഷ്, അയിരൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, 9447594229
നിയമസഭ തിരഞ്ഞെടുപ്പ് : ജില്ലയില്‍ അഞ്ച് ഉപവരണാധികാരികള്‍
തിരുവല്ല – ജോബിന്‍ കെ ജോര്‍ജ്, തഹസില്‍ദാര്‍ തിരുവല്ല, 8089106500
റാന്നി – റ്റി എസ് സനല്‍കുമാര്‍, തഹസില്‍ദാര്‍ റാന്നി, 9447281517
ആറന്മുള – അശ്വിനി അച്ചുതന്‍, തഹസില്‍ദാര്‍ കോഴഞ്ചേരി, 9496343501
കോന്നി – ജി അജേഷ്, തഹസില്‍ദാര്‍ കോന്നി, 8547618430
അടൂര്‍ – ആര്‍ കെ സുനില്‍, തഹസില്‍ദാര്‍ അടൂര്‍, 9447034826
നിയമസഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക ജില്ലയിലെ അഞ്ച് നിയമസഭ നിയോജക മണ്ഡലങ്ങളിലെ വരണാധികാരികള്‍ക്കും ഉപവരണാധികാരികള്‍ക്കും മുമ്പാകെ സമര്‍പ്പിക്കണം.രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ പത്രിക സ്വീകരിക്കും.
കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു
നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ല കലക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയദുരീകരണത്തിനും പരാതി അറിയിക്കുന്നതിനും പൊതുജനങ്ങള്‍ക്കും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉദ്യാഗസ്ഥര്‍ക്കും കണ്‍ട്രോള്‍ റൂമില്‍ വിളിക്കാം. 24 മണിക്കൂറൂം കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. ടോള്‍ ഫ്രീ നമ്പര്‍ – 1090, ഫോണ്‍- 0468 2990599
തിരഞ്ഞെടുപ്പ് പ്രചാരണം: സ്ഥാനാര്‍ഥിക്ക് ചെലവാക്കാവുന്നത് 40 ലക്ഷം രൂപ
നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി സ്ഥാനാര്‍ഥികള്‍ക്ക് 40 ലക്ഷം രൂപ ചെലവഴിക്കാം. ഈ തുക ഉള്‍പ്പെടുത്തിയാണ് തിരഞ്ഞെടുപ്പിന്റെ ചെലവു കണക്കുകള്‍ തയ്യാറാക്കേണ്ടത്.
എല്ലാ നിയോജക മണ്ഡലങ്ങളിലും നിയോഗിക്കപ്പെട്ടിട്ടുള്ള സ്‌ക്വാഡുകളുടെയും മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റിയുടെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പിന്റെ ചെലവ് നിരീക്ഷണ വിഭാഗം ഓരോ സ്ഥാനാര്‍ഥിയുടെയും ചെലവുകളുടെ കണക്ക് തയ്യാറാക്കും. സ്ഥാനാര്‍ഥികള്‍ സമര്‍പ്പിക്കുന്ന കണക്ക് ഇതുമായി ഒത്തുനോക്കിയശേഷമാണ് അംഗീകരിക്കുക
തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കു മാത്രമായി സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങണം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തുക ചെലവഴിക്കുന്നത് ഈ അക്കൗണ്ട് വഴിയാകണം. നിലവിലുള്ള അക്കൗണ്ട് ഉപയോഗിക്കാന്‍ പാടില്ല.
ദേശസാല്‍കൃത ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളില്‍ അക്കൗണ്ട് തുറക്കാം. സ്ഥാനാര്‍ഥികള്‍ ചെലവഴിക്കുന്ന തുകയുടെ വൗച്ചറുകള്‍ നിര്‍ബന്ധമായും സൂക്ഷിക്കണം. മറ്റ് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സ്ഥാനാര്‍ത്ഥികള്‍ സ്വീകരിക്കുന്ന പണത്തിന് രജിസ്റ്റര്‍ സൂക്ഷിക്കണം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള തുകയില്‍ അധികം പ്രചാരണത്തിനായി ചെലവഴിക്കാന്‍ പാടില്ല.
നിയമസഭാ തിരഞ്ഞെടുപ്പ് : രണ്ടാം ദിനവും (മാര്‍ച്ച് 17) നാമനിര്‍ദേശ പത്രിക ലഭിച്ചില്ല
നിയമസഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട രണ്ടാം ദിനമായ (മാര്‍ച്ച് 17) ജില്ലയില്‍ പത്രിക ഒന്നും ലഭിച്ചില്ല. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലെ വരണാധികാരികള്‍ക്കും ഉപവരണാധികാരികള്‍ക്കും മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കേണ്ടത്.
രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ പത്രിക സ്വീകരിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 23. സൂക്ഷ്മ പരിശോധന മാര്‍ച്ച് 24. പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 26. ഏപ്രില്‍ ഒമ്പതിന് വോട്ടെടുപ്പും മെയ് നാലിന് വോട്ടെണ്ണലും നടക്കും.
ജില്ല തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന്‍ ചുമതലയേറ്റു
പത്തനംതിട്ട ജില്ലയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകനായി തെലങ്കാന അഡീഷണല്‍ ഇന്‍കം ടാക്‌സ് കമ്മീഷണര്‍ ഡോ. എം മോഹന്‍ ബാബു ചുമതലയേറ്റു. കലക്ടറേറ്റിലെത്തിയ അദ്ദേഹത്തെ ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ സ്വീകരിച്ചു.
പൊതുജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും തിരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച പരാതി പത്തനംതിട്ട പിഡബ്ല്യുഡി റസ്റ്റ് ഹൗസിലെ ചെലവ് നിരീക്ഷകന്റെ ഓഫീസില്‍ നേരിട്ടും 9495612207 എന്ന നമ്പരിലും അറിയിക്കാം. ഇ-മെയില്‍ : expobserverpta26@gmail.com
ആയുധം സറണ്ടര്‍ ചെയ്യണം
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ എല്ലാ ആയുധ ലൈസന്‍സ് ഉടമകളും ജില്ലയ്ക്ക് പുറത്തു നിന്നും ആയുധ ലൈസന്‍സ് അനുവദിക്കുകയും ആയത് പ്രകാരം ആയുധം കൈവശം വച്ചു വരുന്നതുമായ എല്ലാ ആയുധ ലൈസന്‍സ് ഉടമകളും ലൈസന്‍സില്‍ ഉള്‍പ്പെട്ട ആയുധം അതത് പോലീസ് സ്റ്റേഷനില്‍ അടിയന്തിരമായി സറണ്ടര്‍ ചെയ്യണമെന്ന് ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. അല്ലാത്തപക്ഷം ലൈസന്‍സ് റദ്ദ് ചെയ്യുന്നതിനൊപ്പം ലൈസന്‍സിക്കെതിരെ നിയമ നടപടി സ്വീകരിക്കും.
ബാങ്കിന്റെ പേരിലുള്ള ആയുധ ലൈസന്‍സില്‍ ഉള്‍പ്പെട്ട ആയുധങ്ങള്‍, ബാങ്കുകളില്‍ സെക്യൂരിറ്റി ഗാര്‍ഡ്/റീറ്റെയിനര്‍ ആയി ജോലി ചെയ്തു വരുന്നവരുടെ ആയുധങ്ങള്‍ എന്നിവയ്ക്ക് ഇളവുണ്ട്.
ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ സമര്‍പ്പിക്കണം
നിയമസഭ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജോലിക്ക് നിയോഗിക്കേണ്ട ഉദ്യോസ്ഥരുടെ വിവരങ്ങള്‍ മാര്‍ച്ച് 18 ന് മുമ്പ് സമര്‍പ്പിക്കാന്‍ ഓഫീസ് മേധാവികള്‍ക്ക് ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ല കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ നിര്‍ദേശം നല്‍കി. തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയാറാക്കിയിട്ടുള്ള order.ceo.kerala.gov.in വെബ് പോര്‍ട്ടലിലൂടെയാണ് വിവരശേഖരണവും നിയമനവും നടക്കുന്നത്.
ജീവനക്കാരുടെ വിവരം ശേഖരിക്കുന്നതും നിയമന ഉത്തരവുകള്‍ കൈമാറുന്നതും തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ മുഖേനെയാണ്.
കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയിലെ ഓഫീസ് മേധാവികള്‍ തങ്ങളുടെ ഓഫീസിലെ/ സ്ഥാപനങ്ങളിലെ മുഴുവന്‍ ഉദ്യോഗസ്ഥരുടെയും/അധ്യാപകരുടെയും വിവരങ്ങള്‍ ഓര്‍ഡര്‍ പോര്‍ട്ടലില്‍ മാര്‍ച്ച് 18 ന് മുമ്പ് ചേര്‍ത്ത് പ്രിന്റ് എടുത്ത് ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിക്ക് കൈമാറണം.



