Saturday, July 11, 2026
Homeകേരളംപഠന കാലത്ത് ക്ലാസ് ലീഡർ പോലും ആയിട്ടില്ല, ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ല': എൻ. ശേഷാദ്രിനാഥൻ.

പഠന കാലത്ത് ക്ലാസ് ലീഡർ പോലും ആയിട്ടില്ല, ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ല’: എൻ. ശേഷാദ്രിനാഥൻ.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷറായി നിയമിച്ചത് സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ തനിക്കെതിരായ ആരോപണങ്ങൾ തളളി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍. ശേഷാദ്രിനാഥന്‍.

ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ഒരു കാലത്തും ബന്ധപ്പെട്ടിട്ടില്ലെന്ന് ശേഷാദ്രിനാഥന്‍ പറഞ്ഞു.

കോളേജ് പഠനകാലത്ത് ക്ലാസ് റെപ്രസന്റേറ്റീവ് പോലും ആയിട്ടില്ലെന്നും സ്വതന്ത്രവും നീതിപൂര്‍വ്വവുമായ പ്രവര്‍ത്തനം ഉറപ്പാക്കുമെന്നും ശേഷാദ്രിനാഥന്‍ പറഞ്ഞു. കോൺഗ്രസ് നേതാവ് പി.എം നിയാസുമായി ദീര്‍ഘകാലത്തെ ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ഒരു കാലത്തും ഒരാളുമായും ബന്ധമില്ല. യുയുസി ആയെന്നൊക്കെയാണ് പറയുന്നത്. ഞാന്‍ പഠിക്കുന്ന കാലത്ത് ഒരു ക്ലാസ് റെപ്രസന്റേറ്റീവ് പോലും ആയിട്ടില്ല. മത്സരിച്ചിട്ടുപോലമില്ല കോളേജില്‍ പഠിക്കുമ്പോള്‍. പ്രൊഫഷനില്‍ മാത്രം ഫോക്കസ് ചെയ്ത് സിവില്‍ നിയമത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിക്കുകയായിരുന്നു.

ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായോ സംഘടനയുമായോ ഒരു ബന്ധവുമില്ല. ഒരു വിവാദപരമായ പോസ്റ്റും ഞാന്‍ ഇട്ടിട്ടില്ല. എന്റെ അടുത്ത സുഹൃത്താണ് പി.എം നിയാസ്. ദീര്‍ഘകാലമായി അറിയാം’, ശേഷാദ്രിനാഥന്‍ പറഞ്ഞു.

ശേഷാദ്രിനാഥന്റെ നിയമനത്തില്‍ കോണ്‍ഗ്രസിൽ അഭിപ്രായ ഭിന്നത ശക്തമായിരുന്നു. എന്‍. ശേഷാദ്രിനാഥനെതിരെ കെപിസിസി ജനറല്‍ സെക്രട്ടറി പി.എം നിയാസാണ് ആദ്യം രംഗത്തെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com