Tuesday, July 7, 2026
Homeകേരളംവയനാട് തുരങ്കപാത നിർമാണസ്ഥലത്തിന് സമീപം മണ്ണിടിച്ചിൽ; നിരവധിപേർ കുടുങ്ങിയതായി സംശയം.

വയനാട് തുരങ്കപാത നിർമാണസ്ഥലത്തിന് സമീപം മണ്ണിടിച്ചിൽ; നിരവധിപേർ കുടുങ്ങിയതായി സംശയം.

മേപ്പാടി: വയനാട് മേപ്പാടിയിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ. വയനാട് തുരങ്കപാത നിർമാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്. നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങിയതായാണ് സംശയിക്കുന്നത്. പാലത്തിനടുത്തുള്ള കുന്ന് വലിയ തോതിൽ ഇടിഞ്ഞ് റോഡിലേക്കും അടുത്തുള്ള പുഴയിലേക്കും ഇറങ്ങിയിരിക്കുന്ന അവസ്ഥയാണ്.

വാഹനങ്ങളും മണ്ണിനടിയിലുള്ളതായി സംശയിക്കുന്നുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.ഇതിനടുത്ത് നിർമാണം നടന്നിരുന്ന സ്ഥലത്ത് പണിയെടുത്തിരുന്ന ഒരു തൊഴിലാളിയെ മണ്ണിനടിയിൽനിന്നും രക്ഷപ്പെടുത്തിയിട്ടുണ്ട് .

വയനാട്ടിൽ ഇന്നലെ അതിതീവ്ര മഴയാണ് രേഖപ്പെടുത്തിയിരുന്നത്ആർആർടി സംഘത്തോട് പ്രദേശത്തേക്ക് നീങ്ങാൻ മന്ത്രി ടി. സിദ്ദിഖ് നിർദേശം നൽകിയിട്ടുള്ളതായും വിവരം. വലിയ ആശങ്ക ഉണ്ടാക്കുന്ന രീതിയിലുള്ള മണ്ണിടിച്ചിലാണ് നടന്നിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com