Wednesday, April 8, 2026
Homeകേരളംമുന്നോട്ട് തന്നെ സ്വർണവില: നിരക്ക് അറിയാം

മുന്നോട്ട് തന്നെ സ്വർണവില: നിരക്ക് അറിയാം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവില പവന് ഇന്ന് കൂടിയത് 1400 രൂപ. ഇതോടെ പവൻ വില 1,16,800 രൂപയിലെത്തി. ഗ്രാമിന് 175 രൂപ ഉയർന്ന് 14,600 രൂപയിലെത്തി. രാജ്യാന്തര വില ഔൺസിന് 5,106 ഡോളർ നിലവാരത്തിൽ തുടരുന്നു. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 15,928 രൂപയും, പവന് 1,27,424 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 11,946 രൂപയും പവന് 95,568 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 290 രൂപയും കിലോഗ്രാമിന് 2,90,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.

കേരളത്തിൽ സ്വർണവില ലക്ഷം കടന്നതോടെ സാധാരണക്കാർക്കും ആഭരണപ്രിയർക്കും സ്വർണം വാങ്ങുന്നത് അപ്രാപ്യമായി മാറുകയാണ്. മൂന്ന് ശതമാനം ജി.എസ്.ടി, ഹോൾമാർക്കിംഗ് ചാർജ്, കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി എന്നിവ കൂടി ചേരുമ്പോൾ ഒരു പവൻ ആഭരണത്തിന് 1,25,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും.

യുഎസ്-ഗ്രീൻലൻഡ് തർക്കം, ശമനമില്ലാത്ത റഷ്യ-യുക്രെയ്ൻ യുദ്ധം, ഇറാൻ-യുഎസ് സംഘർഷഭീതി തുടങ്ങിയ വിഷയങ്ങളാണ് സ്വർണവില ഉയരാൻ കാരണമായി കണക്കാക്കുന്നത്. യുഎസ് ഡോളറിന്‍റെ വിനിമയ നിരക്ക് ഇടിഞ്ഞതും സ്വർണവില വർധിക്കാൻ കാരണമായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com