Wednesday, April 8, 2026
Homeഇന്ത്യലഷ്കർ-ഇ-തൊയ്ബ ഭീകരാക്രമണ ഭീഷണി ; ദില്ലിയിൽ കനത്ത ജാഗ്രത നിർദ്ദേശം

ലഷ്കർ-ഇ-തൊയ്ബ ഭീകരാക്രമണ ഭീഷണി ; ദില്ലിയിൽ കനത്ത ജാഗ്രത നിർദ്ദേശം

ദില്ലിയിൽ കനത്ത ജാഗ്രത നിർദേശം. ലഷ്കർ-ഇ-തൊയ്ബ ഭീകരാക്രമണം നടത്താൻ പദ്ധതിയിടുന്നതായി ലഭിച്ച റിപ്പോർട്ടിനെ തുടർന്നാണ് ജാഗ്രത നിർദേശം. ദില്ലിയിലെങ്ങും പൊലീസ് കനത്ത സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ചെങ്കോട്ടയ്ക്കും ചന്ദ്‌നി ചൗക്കിലെ ക്ഷേത്രങ്ങൾക്കും നേരെയാണ് ലഷ്കർ ഭീകരാക്രമണം നടത്താൻ പദ്ധതിയിടുന്നതായി റിപ്പോർട്ട് ലഭിച്ചിരിക്കുന്നത്.

മതകേന്ദ്രങ്ങളെയും പൈതൃക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

രാജ്യത്തെ പ്രമുഖ ക്ഷേത്രങ്ങളെല്ലാം ആക്രമണം നടത്താൻ ഭീകരർ ലക്ഷ്യമിടുന്നതായും ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു. നിലവിൽ ദില്ലി പൊലീസും കേന്ദ്ര സുരക്ഷാ ഏജൻസികളും രാജ്യത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. തിരക്കേറിയ ഇടങ്ങളിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും വാഹന പരിശോധനകൾ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com