Tuesday, July 7, 2026
Homeഅമേരിക്കഫയറിംഗ് സ്ക്വാഡ് വഴി വധശിക്ഷ നടപ്പാക്കാൻ ഐഡഹോ സന്നദ്ധപ്രവർത്തകരെ തേടുന്നു

ഫയറിംഗ് സ്ക്വാഡ് വഴി വധശിക്ഷ നടപ്പാക്കാൻ ഐഡഹോ സന്നദ്ധപ്രവർത്തകരെ തേടുന്നു

ഐഡഹോ: ഐഡഹോ സംസ്ഥാനത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളെ ഫയറിംഗ് സ്ക്വാഡ് (വെടിവെച്ച് കൊലപ്പെടുത്തൽ) വഴി വധിക്കാൻ പുതിയ നിയമം നിലവിൽ വന്നു. വിഷമിശ്രിതം കുത്തിവെച്ച് വധശിക്ഷ നടപ്പാക്കുന്നതിലുണ്ടായ തടസ്സങ്ങളെ തുടർന്നാണ് ജൂലൈ 1 മുതൽ സംസ്ഥാനം ഈ വിവാദ രീതിയിലേക്ക് മാറിയത്.

നിലവിൽ എട്ട് പ്രതികളാണ് ഇവിടെ വധശിക്ഷ കാത്തു കഴിയുന്നത്. പ്രതികളെ വെടിവെക്കാൻ സന്നദ്ധരായ പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുക. ഇതിനായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കൃത്യമായ തോക്കുപയോഗ പരിശീലനവും കുറ്റമറ്റ റെക്കോർഡും ഉണ്ടായിരിക്കണം. ഫയറിംഗ് സ്ക്വാഡിനായി ജയിലിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ ഏകദേശം 10 ലക്ഷത്തിലധികം ഡോളർ ചിലവഴിച്ചിട്ടുണ്ട്. ഈ രീതി ക്രൂരമാണെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com