Monday, March 9, 2026
Homeഅമേരിക്കഞാനും എന്റെ നാടും ✍ മിനി സജി കോഴിക്കോട്

ഞാനും എന്റെ നാടും ✍ മിനി സജി കോഴിക്കോട്

കോഴിക്കോടിനെപ്പറ്റി പറഞ്ഞാൽ എസ് കെ പൊറ്റക്കാടിനെ ഓർമ്മവരും. വിനോദ സഞ്ചാരിയും പ്രശസ്ത എഴുത്തുകാരനുമായ അദേഹം പറഞ്ഞത് ” എന്റെ ജീവിതം കൊരുത്തെടുത്ത ദൃശ്യചാരുത മിഠായിത്തെരുവിലെ മധുര സ്മൃതികളാണ്” എന്ന്. വീണു കിട്ടുന്ന സമയങ്ങളിൽ കോഴിക്കോട്ടെ ഇടുങ്ങിയ വഴികളിലൂടെ…. തെരുവിന്റെ തിരക്കുകളിലൂടെ ആൾക്കൂട്ടത്തിനിടയിലൂടെ നടക്കാൻ എനിക്കും ഇഷ്ടമാണ്. ഓരോ കാഴ്ചകളും കണ്ടും ചിന്തിച്ചും ഒരിലപോലെ ഒഴുകി ഒഴുകി അനുഭവങ്ങളെ സ്വന്തമാക്കുകയാണ്. ഓരേ വഴികളും അനുഭവങ്ങളുടെ പുതിയ പുതിയ പാഠങ്ങളാണ്.. അതുവരെ കാണാത്ത വേഷങ്ങളും . വേഷപ്പകർച്ചകളും പുതിയ പാഠങ്ങൾ പഠിപ്പിക്കുന്നു. മിഠായിത്തെരുവിലൂടെ നടക്കുമ്പോൾ എസ് കെ യുടെ കഥയിൽ നിന്ന് കഥാപാത്രങ്ങൾ ഇറങ്ങി വരും. കോഴിക്കോടിന്റെ ഹൃദയം തുടിക്കുന്നത് മിഠായിെത്തെരുവിലാണ്. ഒരുപാട് കഥകൾ ഒരുപാട് മനുഷ്യർ ഒത്തിരി കഥാപാത്രങ്ങൾ കാഴ്ച്ചകൾ ഈ തെരുവിലൂടെ കടന്ന് പോകുന്നു.

ഇഴപിരിയാത്ത സ്നേഹത്തിന്റെയും ആതിഥ്യമര്യാദയുടെയും മധുരം നിറയുന്ന മണ്ണാണ് കോഴിക്കോടിനുള്ളത്. ഓരോ കോഴിക്കോടുകാരന്റെയും ചിരിയിലും ചിന്തയിലും കഥയും കവിതയും സാഹിത്യവാസനകളും നിറഞ്ഞു നിൽക്കുന്നതും കാണാം.

ഇരുൾ വീഴുന്ന അന്തിച്ചുവപ്പിൽ കറുത്ത നിഴലിൽ ചിത്രം പോലെ എഴുന്നു നിൽക്കുന്ന കടൽപ്പാലത്തിന്റെ തൂണുകൾക്ക് എത്രയെത്ര കഥകൾ പറയാനുണ്ടാകും. കപ്പലുകളും ഉരുക്കുകളും ഒഴുകി വരുന്ന കടലോരം. കപ്പലുകളിലേക്ക് രാവും പകലും ചരക്കുകളുമായി പോകുന്ന വഞ്ചികൾ . കടൽ തീരത്തെ നീണ്ടുകിടക്കുന്ന റോഡിനോട് ചേർന്ന് നിരനിരയായി നിറയെ പാണ്ടികശാലകൾ . ബോംബെ മുതൽ യമൻ വരെ നീണ്ട കയറ്റുമതി ശ്യംഖലകൾ ഗുജറാത്തികൾ മുസ്ലിംങ്ങൾ ജൈനന്മാർ .. ബ്രിട്ടിഷുകാർ അറബികൾ കോഴിക്കോടൻ തീരങ്ങളിൽ സങ്കരജീവിതത്തിന്റെ കൂടിച്ചേരലുകൾ. പഴയ കാല വായനയിൽ എന്തെല്ലാം ഓർമ്മകളാണ് നമുക്ക് സമ്മാനിക്കുന്നത്.

മിനി സജി കോഴിക്കോട്✍

RELATED ARTICLES

4 COMMENTS

  1. പറഞ്ഞാൽ തീരാത്ത വിശേഷങ്ങളുടെ നാടാണ് നമ്മുടെ കൊയ്‌ക്കോട്. 😍😍😍😍

  2. 35 വർഷങ്ങൾക്കു മുമ്പ് BEd ന് പഠിക്കാനായി മാനാഞ്ചിറയിൽ ഒരു വർഷം ജീവിച്ച കാലം ഓർമ്മയിൽ വന്നു. പിന്നീടങ്ങോട് പോയിട്ടില്ലയെങ്കിലും വായിച്ചപ്പോൾ അവിടമൊക്കെ ഒന്നു കാണാനും ആഗ്രഹം വന്നു.
    കോഴിക്കോടുപ്പെരുമ എഴുതിയത് കുറഞ്ഞു പോയി എന്നു തോന്നുന്നു. വായനയിൽ പരിചയപ്പെട്ട കോഴിക്കോടാണിപ്പോഴും മനസ്സിൽ. നേരിട്ടനഭവം പഠനത്തിരക്കിൽ കിട്ടിയതുമില്ല. ഇനിയും നാട്ടുവിശേഷം പ്രതീക്ഷിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com