കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് ബിഡിഎസ് വിദ്യാർത്ഥിനി ആർ നിതിന് രാജിൻ്റെ മരണത്തിൽ, അന്വേഷണം ക്രൈംബ്രാഞ്ചിൻ. സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി. അന്വേഷണ ഉദ്യോഗസ്ഥനെ ക്രൈം ബ്രാഞ്ച് മേധാവി തീരുമാനിക്കും
അതേസമയം, നിതിൻ രാജിൻ്റെ മരണത്തിൽ ദളിത് സംഘടനകൾ നടത്തിയ ഹർത്താൽ നേരിടുന്നതിൽ പൊലീസ് വീഴ്ച വരുത്തിയതായി ഇൻ്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നു. പ്രതിഷേധസാധ്യത മുന്നിൽ കണ്ട് മുന്നൊരുക്കം നടത്തിയില്ലെന്നാണ് റിപ്പോർട്ടിലെ കുറ്റപ്പെടുത്തൽ. ഹര് ത്താലിൻ്റെ പേരില് എടുത്ത കേസുകള് സര് ക്കാര് പിന് വലിക്കണമെന്ന് കൊടിക്കുന്നില് സുരേഷ് എം പി ആവശ്യപ്പെട്ടു.
നിതിന് രാജിന് നീതി ഉറപ്പാക്കുക എന്ന ആഹ്വാനവുമായി 52 ദളിത് സംഘടനകളും ആക്ഷനും ചേർന്ന് കേരള ഹർത്താൽ ദിവസങ്ങൾക്ക് മുമ്പ് തന്നെ പ്രഖ്യാപിച്ചതാണ്. എന്നാൽ, ഇത് മുന്നിൽ കണ്ട് പൊലീസ് മുന്നൊരുക്കങ്ങൾ നടത്തിയിട്ടില്ലെന്നാണ് ഇൻ്റലിജൻസ് റിപ്പോർട്ടിലെ വിമർശനം. ബസുകൾ തടയുന്നതും, കടകൾ അടപ്പിക്കുന്നതും, റോഡ് തടഞ്ഞതും സ്പെഷ്യൽ ബ്രാഞ്ച് ഉൾപ്പടെയുള്ളവർ മുൻകൂട്ടി അറിഞ്ഞു റിപ്പോർട്ട് ചെയ്തില്ല. ഇത് കാരണം പലയിടത്തും പ്രതിഷേധക്കാരെ നേരിടാൻ സാധിച്ചില്ല
ദേശീയ പാതയിൽ മെഡിക്കൽ കോളജ്, ആർസിസിമുള്ള രോഗികൾ, വിഐടി എൻട്രൻസ് പരീക്ഷ എഴുതാൻ വന്ന വിദ്യാർഥികൾ എന്നിവർ വഴിയിൽ കുടുങ്ങി. DHR ഉൾപ്പെടെയുള്ള സംഘടനകളുടെ മുന്നൊരുക്കം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിൽ ഇൻ്റലിജൻസ് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു



