Monday, July 6, 2026
Homeകഥ/കവിതസത്യം, ശിവം, സുന്ദരം....(കവിത) ✍വി.കെ. അശോകൻ,

സത്യം, ശിവം, സുന്ദരം….(കവിത) ✍വി.കെ. അശോകൻ,

പണ്ട്, നൂറ്റാണ്ടുകൾക്ക് മുമ്പ്..
പ്രാകൃത മനുക്ഷ്വർ
മലമുകളിൽ, വനാന്തരങ്ങളിൽ
വള്ളിപടർപ്പുകൾക്കിടയിൽ
ശിലകളെ ദൈവസങ്കൽപ്പങ്ങളാക്കി…

മനുഷ്യജീവിതത്തിൻ്റെ
പരിണാമങ്ങൾക്കൊപ്പം
കൃഷ്ണശിലകളിൽ
ദേവ, ദേവത സങ്കൽപ്പങ്ങൾ
കൊത്ത് പണികളാൽ രൂപം കൊണ്ടു…

മനോഹരമായ കൊത്തുപണികളും
കൽതൂണുകളും ഐതിഹ്യത്തിൻ്റെ-
പ്രതീകങ്ങളായി, ദേവാലയങ്ങളായി,
രാജഭരണത്തിന്റെ പ്രൗഢിയായി,
സാംസ്‌കാരിക പൈതൃകങ്ങളായി…

മതങ്ങളും വിശ്വാസങ്ങളും
വൃത്യസ്ഥ ദൈവങ്ങളും
ഉടലെടുത്തപ്പോൾ
മതിൽകെട്ടുകൾ ഉയർന്നു…

വിശ്വാസികൾ പെരുകും തോറും
കൃഷണ ശിലകൾ
മഞ്ഞലോഹങ്ങളാൽ അലംകൃതമായി
കാണിക്കവഞ്ചി നിറയും തോറും
മഞ്ഞലോഹത്തിൻ്റെ തോത് കൂടി
പലർക്കും കണ്ണ് മഞ്ഞളിച്ച് തുടങ്ങി

ഭക്തി, ഞാനെന്ന ഭാവത്തിന്
അറുതി വരുത്താനുള്ള ഉപാധി-
എന്ന വിശ്വാസം മാറി
ഭയത്തിൻ്റെ പര്യായമായി…
ഭയം പരത്തുന്നവർ
ആദ്യം കാണിക്ക വഞ്ചി തോണ്ടി….
പിന്നെ, മഞ്ഞലോഹം ചുരണ്ടി തുടങ്ങി…

കൃഷ്ണശിലകൾക്കായി ചുരണ്ടിയ-
പാറകൾ ഇല്ലാതായത് പോലെ
മഞ്ഞ ലോഹങ്ങളും ചുരണ്ടി –
ചുരണ്ടി ഇല്ലതാകുന്നു…
ആഗോള തലത്തിൽ മഞ്ഞ-
ലോഹത്തിന് വിലയും ഏറുന്നു….

വിശ്വാസം എന്നതിന്
സത്യം, ശിവം, സുന്ദരം
എന്ന വ്യാഖ്യാനവും, പണ്ടേ
കൽപ്പിച്ചു നൽകിയിട്ടുണ്ടല്ലോ….

വി.കെ. അശോകൻ,
സാകേതം, എറണാകുളം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com