നീലിയക്ഷിയുടെ കഥ എല്ലാവർക്കും അറിയുമല്ലോ.
ഇവിടെ നീലിയക്ഷി തെയ്യമായി മാറിയ കഥയാണ് പറയുന്നത്.
മാങ്ങാട്ട് പറമ്പിൽ ഒരു മണത്തറക്കാവിൽ പണ്ട് ഒരു കുളത്തിൽ കുളിക്കാൻ വരുന്ന ആളുകൾക്ക് നീലിഎണ്ണയും താളിയും നൽകിയ ശേഷം അവരെ ഉപദ്രവിക്കുക പതിവാണ്.
ഒരിക്കൽ വനനിബിഡവും മനോഹരവുമായ ആ കുളത്തിൽ കാളകാട്ടില്ലം തന്ത്രി
കുളിക്കാൻ എത്തി.
അവിടെ പതിവു പോലെ നീലി എത്തി.
എണ്ണയും താളിയും തന്ത്രിക്ക് നൽകി
നീണ്ടമുടിയുള്ള അതീവ സുന്ദരിയാണ് നീലി. വെണ്ണക്കൽ ശില്പമെന്ന പോലെ ഉടൽ. മിഴികളും മുഖവും അപ്സരകന്യ പോലെ..
ആരേയും വശീകരിക്കാൻ ഉതകുന്ന സൗന്ദര്യധാമം.
എന്നാൽ തന്ത്രി അവളെ അമ്മയെന്ന് അഭിസംബോധന ചെയ്തു.
അവൾ കൊടുത്ത എണ്ണയും താളിയും ഭയ ഭക്തി ബഹുമാനത്തോടെ അമ്മ തന്ന അമൃത് എന്ന് പറഞ്ഞ് വയറ്റിലേയ്ക്ക് കഴിച്ചു.
ഇത് കണ്ട നീലി തന്റെ അഹങ്കാരമെല്ലാം ഉപേക്ഷിച്ച് തന്ത്രിയുടെ കൂടെ പോയി. അമ്മ എന്ന വിളിയിൽ അവളെ അടിമുടി മാറ്റിമറിച്ചു.
അയാൾ നരിയും പശുവുമുള്ള മണത്തറയിൽ ദേവിയായി പ്രതിഷ്ഠിച്ചു.
അവിടെ വർഷംതോറും നീലിയാർ ഭഗവതി തെയ്യം കെട്ടിയാടി
ചുറ്റും നിബിഡവനങ്ങളാൽ ചുറ്റപ്പെട്ട മണത്തറ കാവിൽ കൊല്ലം തോറം നീണ്ടമുടിയുള്ള നീലിയാർ ഭഗവതി കെട്ടിയാടുന്നു.
വാദ്യങ്ങൾ അധികമില്ലാതെ മണിനാദം ശബ്ദത്തിൽ.
ചെണ്ടയിൽ ഇരുമ്പ് ദണ്ഡ് കൊണ്ട് താളത്തിൽ അടിച്ച് ഒരു പ്രത്യേക ശബ്ദവും
തെയ്യത്തിന്റെ ചിലമ്പൊലി നാദവും മാത്രം.
സാധാരണ തെയ്യ സ്ഥലത്തെ ആഘോഷ വാദ്യം ഇവിടെയില്ല.
പ്രകൃതിരമണീയ കാവിൽ ഭഗവതി ഏവരേയും അനുഗ്രഹിച്ച് മന്ദം മന്ദം
കാവിൽ വലം വെച്ചു നടന്നു..
നീലിയാർ ഭഗവതിയുടെ നീണ്ടമുടി ആൽമരത്തോട് സല്ലപിച്ചു.




ഇഷ്ടം
അഭിനന്ദനങ്ങൾ ❤️🌈ആശംസകൾ… നല്ലെഴുത്ത്….
സ്നേഹശംസകളോടെ…
ഉണ്ണി ഭാസുരി ഗുരുവായൂർ