Friday, July 3, 2026
Homeഅമേരിക്കവെളിച്ചത്തിനും നിഴലിനുമിടയിൽ. (ലേഖനം) ✍ M.A. നിഷാദ്. (സിനിമ സംവിധായകൻ)

വെളിച്ചത്തിനും നിഴലിനുമിടയിൽ. (ലേഖനം) ✍ M.A. നിഷാദ്. (സിനിമ സംവിധായകൻ)

ആദ്യം തന്നെ പറയട്ടെ…ഈ കുറിപ്പ് ഒരല്പം നീണ്ടതാണ്…കുറച്ച് ക്ഷമ വേണം…വരികളിലിടക്ക് ചിലതൊക്കെ, ചിലർക്ക് വായിച്ചെടുക്കാം..
അതിൽ സന്തോഷത്തിന്റ്റെ ചെറുചിരിയുണ്ടാകാം,
സങ്കടത്തിന്റ്റെ നേരിയ നനവുണ്ടാകാം, കുറ്റ ബോധത്തിന്റ്റെ ജാള്യതയാൽ ചെറുതല്ലാത്ത ആത്മനിന്ദയുണ്ടാകാം, കോപം കൊണ്ട് വിറക്കാം
അങ്ങനെ..അങ്ങനെ…human emotions അങ്ങനെയാണല്ലൊ…ഈ ലോകത്ത് ആരും പെർഫെക്റ്റ് അല്ല….
”To erre is human and to forgive is divine ”’

സിനിമ ഒരു മായിക ലോകമാണ്…ആ ലോകത്ത് എത്തിപ്പെടുക എന്നുളളത് അത്ര നിസ്സാരമല്ല.. കഴിവിനേക്കാളും ഭാഗ്യം തുണക്കണം…ഭാഗ്യം.. സമയം…ഇതെല്ലാം സിനിമയുടെ വ്യാകരണമാണ്. ഈ ഭൂമി മലയാളത്തിൽ സിനിമയിൽ എത്തിപ്പടാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ജനങ്ങളും.. അശ്രാന്ത പരിശ്രമത്തിലൂടെ ചിലരത് നേടിയെടുക്കുന്നു..ചിലർ പാതി വഴി ആഗ്രഹങ്ങൾ ഉപേക്ഷിച്ച് തിരിച്ച് നടക്കുന്നു…ചിലർ ഭാഗ്യം കൊണ്ട്
മാത്രം ഉയരങ്ങൾ കീഴടക്കുന്നു…

സിനിമയെ ഒരുപാട് പ്രണയിക്കുന്ന ഒരാളാണ് ഞാൻ… അത് കൊണ്ട് സിനിമ എന്നെ തേടി വരുന്നു. അത്രമേൽ ഇഷ്ടമുളള മാധ്യമമെന്ന നിലയിൽ ഞാൻ സിനിമയോടൊപ്പം സഞ്ചരിക്കുന്നു..
ഞാനെത്രത്തോളം വിജയിച്ചു എന്നെനിക്കറിയില്ല. പലപ്പോഴം പരാജയത്തിന്റ്റെ കയ്പ്പ് നീര് മാത്രം രുചിച്ച് സിനിമയേ നെഞ്ചിലേറ്റി നടക്കുന്ന ഒരു സിനിമാ പ്രവർത്തകൻ അതാണ് ഞാൻ..
എട്ടാം വയസ്സിൽ ബാലതാരമായി ഈ രംഗത്തേക്ക് കാൽ വെക്കുമ്പോൾ, ഈ മാസ്മര ലോകത്ത് എത്തിപ്പെടുമെന്ന് ഒരിക്കലും ഞാൻ ചിന്തിച്ചിട്ടില്ല…

ആദ്യം കാണുന്ന നായകൻ പ്രേം നസീറാണ്. ആദ്യം കേൾക്കുന്ന ഗായകൻ യേശുദാസാണ്. ആദ്യം സിനിമ കണ്ടത് പുനലൂർ തായ്ലക്ഷമിയിലാണ്…
അമ്മാവൻ അൻസാരി യാഗാശ്വം സിനിമ കാണിച്ച് തന്നപ്പോൾ സംവിധായകൻ എന്ന പദം ഞാൻ കേട്ടു ഒരുപക്ഷെ ഒരു സംവിധായകനെന്ന ലക്ഷ്യത്തിലേക്ക് എന്നെ എത്തിച്ചതിൽ പുനലൂരിലേയും കോട്ടയത്തേയും തീയറ്ററുകൾക്ക് പ്രധാന പങ്കുണ്ട്..
പുനലൂരിലെ ഓല ഷെഡ്ഡുകളായ ചെല്ലം ടാക്കീസിലേയും, ചന്ദ്രാ ടാക്കീസിന്റ്റേയും ഗന്ധം ഇന്നും എന്നെ വിട്ട് പോയിട്ടില്ല…
കസിൻ നിയാസിനോപ്പം കണ്ട സിനിമകൾക്ക് കണക്കില്ല… ജയന്റെ, രജനീകാന്തിന്റെ, പ്രേം നസീറിന്റെ അമിതാഭ് ബച്ഛന്റെ….
പിന്നെ മമ്മൂട്ടിയുടെ, മോഹൻ ലാലിന്റെ… അങ്ങനെ എത്രയെത്ര ജീവിതങ്ങൾ അഭ്രപാളിയിൽ കണ്ട് സിനിമയിലേക്ക് പതുക്കെ പതുക്കെ അടുത്തുകൊണ്ടേയിരുന്നു…

തിരുവനന്തപുരത്തെ മാർ ഇവാനിയോസ് കോളേജ് കാലവും, കൊല്ലം ടി കെ എം കോളജിലെ എഞ്ജിനീയറിംഗ് പഠനകാലവും പുതിയ കാലത്തെ സിനിമകളിലേക്കടുപ്പിച്ചു…
കെ ജി ജോർജ്ജ്, ഭരതൻ, ഐ വി ശശി, പദ്മരാജൻ, ജോഷി,മോഹൻ , ഹരിഹരൻ തുടങ്ങിയ പ്രതിഭാധനരായ സംവിധായകരുടെ സിനിമകളുടെ ആരാധകനായി മാറിയപ്പോഴും, അടൂർ സാറിന്റ്റേയും, ജോൺ എബ്രഹാമിന്റ്റേയും, അരവിന്ദന്റ്റേയും സിനിമകളിലെ വേറിട്ട കാഴ്ച്ഛകൾ എന്നെ വളരെയേറെ സ്വാധീനിച്ചു.

സംവിധാനം പഠിക്കാൻ നിർമ്മാതാവായി..
സത്യൻ അന്തിക്കാടിന്റ്റെ മമ്മൂട്ടി ചിത്രത്തിന്റ്റെ നിർമ്മാതാവായി 1997-ൽ വരവറിയിച്ചു.. പിന്നീട് ഡ്രീംസ്, തില്ലാന തില്ലാന എന്നീ ചിത്രങ്ങൾ നിർമ്മിച്ചു…
2006-ൽ ആദ്യ സംവിധാന ചിത്രമായ ”പകൽ”
പൃഥ്വിരാജ് ആയിരുന്നു നായകൻ.
എന്നെ സംവിധായകനാക്കിയതിൽ പ്രശസ്ത സംഗീത സംവിധായകൻ M G രാധാകൃഷ്ണൻ ചേട്ടന്റ്റെ പിന്തുണ എനിക്ക് മറക്കാൻ കഴിയില്ല.
അന്നെന്നെ സഹായിച്ച ബാബു ജനാർദ്ദനനേയും, ആ സിനിമയുടെ നിർമ്മാതാക്കളേയും വിസ്മരിക്കുന്നില്ല… അവരെയൊക്കെ മറന്നാൽ
പിന്നെ ഞാനാരായി ? നന്ദി കേട് എന്റെ നിഘണ്ടുവിലില്ല..(സിനിമയിൽ ഏറ്റവും കൂടുതലുളളത് നന്ദി കേടും, അവഗണനകളുമാണ്)
ഒരു തമിഴുൾപ്പടെ 12 സിനിമകൾ സംവിധാനം ചെയ്തു, പത്തൊമ്പതോളം സിനിമകളിൽ അഭിനയിച്ചു.. ആറ് സിനിമകൾ നിർമ്മിച്ചു.. കേരള ടാക്കീസെന്ന എന്റ്റെ ബാനറിൽ പുതിയ ചിത്രമായ ”ലർക്ക്” ജൂലൈ 24.ന് റിലീസ് ചെയ്യാൻ പോകുന്നു…
സഃസ്ഥാന അവാർഡുൾപ്പടെ നിരവധി പുരസ്ക്കാരങ്ങൾ.. ഇതൊക്കെ സിനിമ നൽകിയ സന്തോഷങ്ങളാണ്…

നിർമ്മിച്ചതും സംവിധാനം ചെയ്തതുമായ ചിത്രങ്ങളിൽ മധു സാർ മുതൽ ധ്യാൻ ശ്രീനിവാസൻ വരെ ഏകദേശം 162-ഓളം താരങ്ങൾ അഭിനയിച്ചു.. അവരിൽ വളരെ കുറച്ച് പോരോട് മാത്രം ആത്മബന്ധം സൂക്ഷിക്കുന്നു… അടൂർ സാറിന്റ്റെ പദയാത്ര എന്ന ചിത്രത്തിൽ മമ്മൂക്കയോടൊപ്പം അഭിനയിക്കാൻ കിട്ടിയ അവസരം സിനിമ നൽകിയ ഭാഗ്യങ്ങളിലൊന്ന്. ദളപതിക്ക് ശേഷം ദാസേട്ടനും എസ് പി ബിയും ഒരുമിച്ചതും എന്റ്റെ ചിത്രമായ കിണറിലാണ്. അത് സിനിമാജീവിതത്തിലെ ഒരിക്കലും മായാത്ത നല്ലോർമ്മയാണ്…

സിനിമയിൽ എത്തിപ്പെടാനും, പിന്നീട് അതിൽ നിലനിൽക്കാനും, ചിലർ ചെയ്യുന്ന ദുഷ്പ്രവർത്തികളാണ് സിനിമയുടെ ശാപം.

സിനിമയിൽ സ്ഥായിയായ മിത്രങ്ങളുമില്ല ശത്രുക്കളുമില്ല… കാരണം അതിൽ പ്രവർത്തിക്കുന്ന പലർക്കും നിലപാടുകളില്ല.. സ്വന്തമായ അഭിപ്രായങ്ങളും… എല്ലാം ഉദരനിമിത്തം..

നിലപാടുളളവരെ ഒറ്റപ്പെടുത്തും ,വളഞ്ഞിട്ടാക്രമിക്കും.. കാരണം സ്വന്തം കഴിവിൽ വിശ്വാസമില്ലാത്ത ചില പുഴുക്കുത്തകളാണ് ഇതിനൊക്കെ കാരണം…
മറഞ്ഞിരിക്കുന്ന ശത്രുക്കളാണവർ..

”Betrayal is not from the Enemy ” it is within
ചതിക്കുന്നവർ ശത്രുക്കളല്ല… നമ്മളെ ചതിക്കുന്നതും, ഒറ്റികൊടുക്കുന്നവരും നമ്മുടെ കൂടെയുളളവരാണ്…നമ്മളെ കൊണ്ട്
ഗുണം മാത്രം നേടിയവർ…
എന്നെ പലരും അവർക്ക്, ഉയരത്തിലെത്താനുളള ചവിട്ട് പടിയായി ഉപയോഗിക്കാറുണ്ട്… അതെനിക്കറിയുകയും ചെയ്യാം.. ഈ കൂട്ടർ
പാതി വഴി കേറി കഴിയുമ്പോൾ തിരിഞ്ഞ് നിന്ന് കൊഞ്ഞനം കുത്താറുമുണ്ട്… അക്കൂട്ടർ ഒരു കാര്യം മറക്കുന്നു.. എപ്പോൾ വേണമെങ്കിലും കാല് വഴുതി വീഴാവുന്ന തറയിലാണ് അവർ നിന്ന് തായം ചവിട്ടുന്നതെന്ന്.

കൂടെ നിന്ന് ചതിക്കുന്നവർ, എക്കാലവും ആ പണി ചെയ്തുകൊണ്ടേയിരിക്കും… കാരണം, അതവരുടെ ജനുസ്സിന്റെ ഗുണമാണ്…

ഒരു സിനിമയിൽ ജോലി ചെയ്യാൻ വിളിക്കുന്ന ആളിനിട്ട് എങ്ങനെ പണി കൊടുക്കണമെന്നാലോചിച്ചാണ് ഈ കൂട്ടർ വണ്ടി കേറുന്നത്… സെറ്റിലെത്തിയാൽ സ്വന്തം ഇരിപ്പിടം ഉറപ്പിക്കാനുളള തത്രപ്പാടും… അതിൽ, ആദ്യം ചാരുന്നത് സംവിധായകനെ…ഗ്രൂപ്പുണ്ടാക്കുക
താനില്ലെങ്കിൽ ആകെ കുഴയുമെന്ന ഒരു പ്രതീതി വരുത്തി തനിക്കാക്കി വെടക്കാകുക അങ്ങനെ പല കലാപരിപാടികളിൽ വ്യാപൃതരായി അവരങ്ങനെ അഭിരസിക്കും…ഇത് കൊണ്ടൊക്കെ എന്ത് നേടാനാണ്,? പറയുന്ന ഗീർവാണങ്ങൾ കേട്ട് കൈയ്യടിക്കുന്നവർ മാറി നിന്ന്, ഇവരെയൊക്കെ കോമാളിയാക്കുന്നതും സ്ഥിര കാഴ്ച്ചയാണ്…

എന്റ്റെ ഒരു സിനിമയെ (പേര് പറയുന്നില്ല) ഡീ ഗ്രേട് ചെയ്യാൻ മുന്നിൽ നിന്നത് ഇതുപോലെയുളള ചിലരാണ്…ഞാൻ കൊണ്ട് വന്നവരുൾപ്പടെ… 22 ഫേക്ക് ഐഡികളിൽ നിന്ന് എനിക്കെതിരെ പ്രവർത്തിച്ചവരെ മുഴുവൻ ഞാൻ identify ചെയ്തു എന്നുളളതാണ് സന്തോഷം നൽകുന്ന ഒരിത്…ആ പേരുകൾ, കണ്ടപ്പോൾ സത്യം പറഞ്ഞാൽ എനിക്ക് വല്ല്യ, അദ്ഭുതമൊന്നും തോന്നിയില്ല… പക്ഷെ, എന്നെ അതിശയിപ്പിച്ചത് ഈ പണിചെയ്തവരൊക്കെ പിന്നീട് എന്നെ കാണുമ്പോളുളള അവരുടെ സ്നേഹ പ്രകടനങ്ങൾ കണ്ടപ്പോഴാണ്.. എന്തോരഭിനയം…അൽപാച്ചിനോ, ഒക്കെ എന്ത് ?
ഈ സമയവും, കടന്ന് പോകും…

ഇനി പുറത്ത് നിന്ന് നോക്കി, കാണുന്ന ചിലർ…
കൈയ്യിൽ പണമുണ്ടെങ്കിലും സിനിമ പിടിക്കാനോ അതിന്റ്റെ ഭാഗമാകാനോ കഴിയാത്ത ചിലർ..
അസൂയയാണ് സാറേ ഈ കൂട്ടരുടെ മുഖമുദ്ര..
സ്ഥാനത്തും അസ്ഥാനത്തും കഥയുണ്ടാക്കുക എന്നതാണ് ഈ മനിതരുടെ പ്രത്യേകത..
അത് ബന്ധുക്കളാണെങ്കിലും, കൂടെ പഠിച്ചവരാണെങ്കിലും, ജീവിതത്തിൽ ഒരിക്കൽ പോലും പരിചയപ്പെട്ടിട്ടില്ലാത്തവരും, ചില ചുമ്മാ അളിയന്മാരുമൊക്കെ അടങ്ങുന്ന ഒരു പാരലൽ വൾഡിലെ വണ്ടർഫുൾ പീപ്പിൾസ്…
(നിനക്കൊന്നും വേറെ പണിയില്ലേടേ)

എല്ലാ അഭ്യൂദയാകാംക്ഷികൾക്കും…
നന്നാക്കികൾക്കും, ഉത്തമന്മാർക്കും,
മഹതികൾക്കും, അസുയാലുക്കൾക്കും…
നീട്ടി പിടിച്ച്, നമോ വാക്യം…

”Cinema is a mirror by which we often see ourselves ”

M.A. നിഷാദ്. (സിനിമ സംവിധായകൻ)

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com