അമ്മ സംഘടനയുടെ അഡ്‌ഹോക് കമ്മിറ്റി കൺവീനർ സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ച് രമേശ് പിഷാരടി. അമ്മ സംഘടനയെ കോടതി കയറ്റാൻ ആഗ്രഹമില്ലെന്നും ഓഡിയോ പുറത്തുവിട്ടതിൽ വേദനയുണ്ടെന്നും രമേശ് പിഷാരടി പറഞ്ഞു
സംഘടനയുടെ അഡ്‌ഹോക്ക് കമ്മിറ്റിയുടെ കൺവീനറായി തനിക്ക് ഒരു യോഗം വിളിച്ച് മറ്റ് കാര്യങ്ങൾ ചെയ്യാനുള്ള അധികാരമില്ല എന്ന രീതിയിലാണ് എസ്റ്റേറ്റ് വന്നിരിക്കുന്നതെന്ന് പിഷാരടി പറഞ്ഞു. ശരിക്കും വന്ന സാഹചര്യത്തിൽ ഞാൻ മാറുന്നു. ഇതിൽ അങ്ങനെ കടിച്ചു തൂങ്ങണമെന്ന യാതൊരു ആഗ്രഹവും എനിക്കില്ല. ചുമതലകൾ എങ്ങനെയാണെന്ന് വച്ചാൽ നടക്കട്ടെ – ബാക്കി അദ്ദേഹം പറഞ്ഞു.
ഇന്ന് പുറത്ത് വന്ന ഓഡിയോയെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. 32 വർഷത്തെ പാരമ്പര്യമുള്ള ഒരു സംഘടനയെ കോടതിയിലെത്തിക്കാനുള്ള ഒരു ആഗ്രഹവും എനിക്കില്ലായിരുന്നു. അത് രമ്യതയിൽ പരിഹരിക്കണമെന്നായിരുന്നു ആഗ്രഹം. ശ്വേതയോടും, അൻസിബയോടും, ടിനിയോട്, മല്ലിക ചേച്ചിയോട്, ലക്ഷ്മി പ്രിയയോട് അവരുടെ അഭിഭാഷകരോട് എല്ലാവരും മണിക്കൂറുകൾ കണക്കിന് സംസാരിച്ചു. അങ്ങനെ സംസാരിച്ച ഒരു ഓഡിയോ ആണ് പുറത്ത് വന്നത്. അത് ലീക്ക് അല്ല റിലീസ് ആണ്. ലീക്കും റിലീസും വ്യത്യാസമുണ്ടോ. അതിന് ഓഡിയോ ക്വാളിറ്റി വ്യത്യാസം, എൻ്റെ ഫോൺ ടോൺ ടോണും ലൈവ് ടോണും ഒക്കെ കേട്ടാൽ തന്നെ എവിടുന്നാണ് ലീക്ക് ആയത് എന്നൊക്കെ മനസിലാക്കാൻ സാധിക്കും. വ്യക്തിപരമായി വലിയ സൗഹൃദമുണ്ടായിരുന്ന ഒരാൾ ഓഡിയോ പുറത്ത് വിട്ടതിൽ എനിക്കൊരു വേദനയുണ്ട് പിഷാരടി പറഞ്ഞു.
അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിക്കാനിടയായ സാഹചര്യവും അദ്ദേഹം വിശദീകരിച്ചു. ജനറൽ ബോഡി ദിവസം ഒരു പ്രത്യേക ഘട്ടത്തിൽ അമ്മ സംഘടനയുടെ എല്ലാ ഭാരവാഹികളും രാജി വെച്ച് പോവുകയാണ് എന്ന് പ്രഖ്യാപിച്ചു. പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെക്കുന്നു എന്ന് പ്രസിഡൻ്റ് അംഗങ്ങളോടും മാധ്യമങ്ങളോടും പറഞ്ഞ് അവിടെ നിന്ന് പോയപ്പോൾ അവിടെ പെട്ടന്നൊരു അനാഥത്വമുണ്ടായി. പിന്നാലെ അവിടെയുണ്ടായിരുന്ന ആളുകൾ ജഗദീഷിനെ താത്കാലിക അധ്യക്ഷനായി വെച്ചുകൊണ്ട് ഒരു ചർച്ച നടത്തി.
യോഗം അനന്തമായി നീണ്ടു പോകുന്നത് കൊണ്ട് ഞാൻ അവിടെ നിന്ന് ഇറങ്ങിയിരുന്നു. എന്നെ ഫോണിൽ ബന്ധപ്പെട്ടെന്നും അവർ അഡ്‌ഹോക്ക് കമ്മിറ്റിയുണ്ടാക്കേണ്ട സാഹചര്യമുണ്ടായിട്ടും പിഷാരടി ഇതിൽ നിൽക്കാമോ എന്നും ചോദിച്ചു. തിരക്കുകൾ അങ്ങനെയാണ് അഡിഹോക്ക് കമ്മിറ്റി രൂപീകരിച്ചത് – അദ്ദേഹം പറഞ്ഞു.



