Tuesday, July 15, 2025
HomeUncategorizedജോർജിയയിലെ മുൻ സെനറ്റർ ഡേവിഡ് പെർഡ്യൂ ചൈനയിലെ അംബാസഡർ

ജോർജിയയിലെ മുൻ സെനറ്റർ ഡേവിഡ് പെർഡ്യൂ ചൈനയിലെ അംബാസഡർ

-പി പി ചെറിയാൻ

വാഷിംഗ്ടണ്‍: യുഎസ് സെനറ്റ്, മുന്‍സെനറ്റര്‍ ഡേവിഡ് പെര്‍ഡ്യൂവിനെ ചൈനയിലേക്കുള്ള അംബാസഡറായി തെരഞ്ഞെടുത്തു ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകള്‍ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ പുനര്‍നിര്‍വചിക്കാന്‍ ഭീഷണിയാകുന്ന ഒരു താരിഫ് തര്‍ക്കത്തില്‍ യുഎസും ചൈനയും കുടുങ്ങിക്കിടക്കുന്നിനിടയിലാണ് പെര്‍ഡ്യൂവിന്റെ നിയമനം. .ജോര്‍ജിയയില്‍ നിന്ന് ഒരു തവണ യുഎസ് സെനറ്ററായി സേവനമനുഷ്ഠിച്ച റിപ്പബ്ലിക്കന്‍ അംഗമായ പെര്‍ഡ്യൂ, ചില ഡെമോക്രാറ്റിക് അംഗങ്ങളുടെ കൂടി പിന്തുണയോടെ 67-29 വോട്ടുകള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ടു.

.’ചൈനയോടുള്ള നമ്മുടെ സമീപനം സൂക്ഷ്മവും പക്ഷപാതരഹിതവും തന്ത്രപരവുമായിരിക്കണം,’ പെര്‍ഡ്യൂ പറഞ്ഞു.
ഡിസംബറില്‍ പെര്‍ഡ്യൂവിനെ തിരഞ്ഞെടുത്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ മാസം ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ 145% തീരുവ ചുമത്തി. യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് 125% തീരുവ ചുമത്തി ചൈന തിരിച്ചടിച്ചു. ഈ വ്യാപാര യുദ്ധത്തില്‍ ഉടനടി ഒരു കുറവും വരാനുള്ള സാധ്യതയില്ല. ഉയര്‍ന്ന താരിഫുകള്‍ ചൈനീസ് സമ്പദ്വ്യവസ്ഥയ്ക്ക് സുസ്ഥിരമായിരിക്കില്ലെന്നും ബീജിംഗിനെ ചര്‍ച്ചകളുടെ മേശയിലേക്ക് കൊണ്ടുവരാമെന്നും ട്രംപ് ഭരണകൂടം കരുതുന്നു. ‘അവസാനം വരെ പോരാടാന്‍’ പ്രതിജ്ഞയെടുത്തു നില്‍ക്കുകയാണ് ചൈനീസ് ഭരണകൂടം. ആഭ്യന്തര വിപണി വികസിപ്പിക്കുന്നതിനും യുഎസിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമായി ചൈന ആഭ്യന്തര നയങ്ങള്‍ പുനഃക്രമീകരിക്കുകയാണ്. ഇത്തരത്തില്‍ അമേരിക്കയുടെ ആഗോള ആധിപത്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഒരു ചൈനയിലേക്കാണ് പെര്‍ഡ്യൂ എത്തുന്നത്.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ