Saturday, June 27, 2026
Homeഇന്ത്യക്ഷേത്ര ദർശനം കഴിഞ്ഞിറങ്ങിയ ബിജെപി കൗൺസിലർക്ക് പശുവിന്റെ ആക്രമണത്തിൽ ഗുരുതര പരിക്ക്

ക്ഷേത്ര ദർശനം കഴിഞ്ഞിറങ്ങിയ ബിജെപി കൗൺസിലർക്ക് പശുവിന്റെ ആക്രമണത്തിൽ ഗുരുതര പരിക്ക്

ന്യൂഡൽഹി: ക്ഷേത്ര ദർശനം കഴിഞ്ഞിറങ്ങിയ ബിജെപി കൗൺസിലർക്ക് പശുവിന്റെ ആക്രമണത്തിൽ ഗുരുതര പരിക്ക്. ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലെ മണ്ഡാവലി വാർഡിൽ നിന്നുള്ള ബിജെപി കൗൺസിലറായ ശശി ചന്ദ്‌നയ്ക്കാണ് പരിക്കേറ്റത്.കിഴക്കൻ ഡൽഹിയിൽ വെച്ചാണ് ഇവരെ തെരുവിൽ അലഞ്ഞുനടക്കുന്ന പശു ആക്രമിച്ചത്.

ജൂൺ 24 ബുധനാഴ്ച രാവിലെ പത്ത് മണിയോടെ തന്റെ മണ്ഡലത്തിലെ ഒരു ക്ഷേത്രത്തിൽ നിന്നും പ്രാർത്ഥന കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് ഇവർക്ക് നേരെ ആക്രമണമുണ്ടായത്. റോഡിലൂടെ നടന്നു വരികയായിരുന്ന ഇവരുടെ നേർക്ക് പശു മുന്നിൽ നിന്ന് കുതിച്ചു വന്ന് ആക്രമിക്കുകയായിരുന്നു.

ശശി ചന്ദനയെ കൊമ്പിൽ കോർത്ത പശു അന്തരീക്ഷത്തിലേക്ക് ഉയർത്തി എറിയുകയുമായിരുന്നു. റോഡിലേക്ക് തലയിടിച്ചു വീണ ശശി ചന്ദ്‌നയുടെ തലയ്ക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഗുരുതരമായ പരിക്കുകൾ സംഭവിച്ചിട്ടുണ്ട്. നിലവിൽ കിഴക്കൻ ഡൽഹി നിർമ്മാൺ വിഹാറിലെ ഒരു ആശുപത്രിയിൽ ഇവർ ചികിത്സയിൽ തുടരുകയാണ്.

തന്റെ വാർഡിലെ തെരുവ് മൃഗങ്ങളുടെ ശല്യത്തെക്കുറിച്ച് മുൻപ് തന്നെ മുനിസിപ്പൽ കോർപ്പറേഷനിൽ പലതവണ പരാതികൾ നൽകിയിരുന്നതാണെന്നും എന്നാൽ അധികൃതരുടെ ഭാഗത്തുനിന്നും കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും ആശുപത്രിയിൽ വെച്ച് നൽകിയ പ്രതികരണത്തിൽ ശശി ചന്ദ്‌ന വ്യക്തമാക്കി. ഡൽഹിയിലെ തെരുവ് മൃഗങ്ങളുടെ ശല്യവും അതുണ്ടാക്കുന്ന അപകടങ്ങളും വീണ്ടും സജീവ ചർച്ചയാക്കുന്നതാണ് ഈ സംഭവം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com