Sunday, June 28, 2026
Homeഅമേരിക്കഫൊക്കാന കൺവൻഷനിൽ പുരുഷന്മാർക്കായി 56 കാർഡ് ഗെയിം മത്സരം; രജിസ്ട്രേഷൻ ആരംഭിച്ചു

ഫൊക്കാന കൺവൻഷനിൽ പുരുഷന്മാർക്കായി 56 കാർഡ് ഗെയിം മത്സരം; രജിസ്ട്രേഷൻ ആരംഭിച്ചു

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ മലയാളികളുടെ ഏറ്റവും വലിയ സംഘടനകളിലൊന്നായ ഫൊക്കാനയുടെ (FOKANA) 2026 അന്തർദേശീയ കൺവൻഷന്റെ ഭാഗമായി പുരുഷന്മാർക്കായി ആവേശകരമായ 56 കാർഡ് ഗെയിം (Playing Cards – 56 Game) മത്സരം സംഘടിപ്പിക്കുമെന്ന് ഫൊക്കാന മെൻസ് ഫോറം അറിയിച്ചു. മലയാളി സമൂഹത്തിനിടയിൽ ഏറെ ജനപ്രിയമായ ഈ കാർഡ് ഗെയിമിലൂടെ സൗഹൃദവും കൂട്ടായ്മയും വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മത്സരം ഒരുക്കുന്നത്.

കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒരുമിച്ച് ആഘോഷിക്കാവുന്ന രീതിയിലാണ് കൺവൻഷൻ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. മെൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 56 ഗെയിം മത്സരം കൺവൻഷനിലെ പ്രധാന ആകർഷണങ്ങളിലൊന്നാകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. വിജയികൾക്ക് ട്രോഫികളും പ്രത്യേക ക്യാഷ് സമ്മാനങ്ങളും നൽകും.

ഈ വർഷത്തെ ഫൊക്കാന കൺവൻഷൻ 2026 ഓഗസ്റ്റ് 6 മുതൽ 9 വരെ അമേരിക്കയിലെ പെൻസിൽവാനിയയിലെ കൽഹാരി റിസോർട്ട് ആൻഡ് കൺവൻഷൻ സെന്ററിൽ നടക്കും. ലോകോത്തര സൗകര്യങ്ങളുള്ള വിപുലമായ കൺവെൻഷൻ സെന്ററാണ് കൽഹാരി റിസോർട്ട്.

കൺവൻഷന്റെ ഭാഗമായി സാംസ്കാരിക പരിപാടികൾ, കലാപരിപാടികൾ, യുവജന-വനിതാ ഫോറം പരിപാടികൾ, ബിസിനസ് നെറ്റ്‌വർക്കിംഗ് സെഷനുകൾ, സൗന്ദര്യ മത്സരങ്ങൾ, കായിക-വിനോദ മത്സരങ്ങൾ , മോഹിനിയാട്ടത്തിലും ചെണ്ടമേളത്തിലും വേൾഡ് റെക്കോർഡിനുള്ള ശ്രമം , സാഹിത്യ സമ്മേളനങ്ങൾ , മീഡിയ സെമിനാറുകൾ, അവാർഡ് നിശകൾ എന്നിവയും അരങ്ങേറും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികൾ പങ്കെടുക്കുന്ന ഈ മഹാസമ്മേളനത്തിൽ 56 ഗെയിം മത്സരം ഒരു പ്രത്യേക പരിപാടിയായിരിക്കുമെന്ന് 56 ഗെയിം മത്സരത്തിന്റെ ചെയർമാൻ സക്കറിയ പെരിയപ്പുറം (302-690-9227), കോർഡിനേറ്റേഴ്‌സ് ആയ വർഗീസ് തോമസ് (ജിമ്മിച്ചൻ 586-604-64740,ജോയി തട്ടാർകുന്നേൽ എന്നിവർ അറിയിച്ചു.

മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കൺവൻഷൻ രജിസ്ട്രേഷനോടൊപ്പം മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു. ഫൊക്കാന കൺവൻഷന്റെ ആഘോഷമികവ് വർധിപ്പിക്കുന്ന ഈ മത്സരം മലയാളി സമൂഹത്തിലെ ചീട്ടുകളി പ്രേമികൾക്ക് ആവേശകരമായ വേദിയാകുമെന്നാണ് പ്രതീക്ഷ എന്ന് പ്രസിഡന്റ് സജിമോൻ ആന്റണി അഭിപ്രായപ്പെട്ടു.

വാർത്ത: ശ്രീകുമാർ ഉണ്ണിത്താൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com