Saturday, June 27, 2026
Homeഅമേരിക്കഇന്ത്യയിൽ മാക്ബുക്ക്, ഐപാഡ് മോഡലുകളുടെ വില കുത്തനെ കൂട്ടി ആപ്പിൾ

ഇന്ത്യയിൽ മാക്ബുക്ക്, ഐപാഡ് മോഡലുകളുടെ വില കുത്തനെ കൂട്ടി ആപ്പിൾ

മുംബൈ : ഇന്ത്യയിൽ മാക്ബുക്ക്, ഐപാഡ് ശ്രേണിയിലെ ഉൽപ്പന്നങ്ങളുടെ വില കുത്തനെ വർധിപ്പിച്ച് ആപ്പിള്. ചില പ്രീമിയം മോഡലുകൾക്ക് ഒരു ലക്ഷം രൂപ ആവശ്യമാണ്. വില വര്ധനവുണ്ടാകുമെന്ന് ആപ്പിള് സിഐഒ ടിം കുക്ക് ദിവസങ്ങള്ക്ക് മുന്പ് തന്നെ സൂചന നല് കി. പുതിയ ആപ്പിള് ഇന്ത്യയുടെ നിരക്കുകള് ലഭ്യമാണ്.

നിരവധി മാക്ബുക്ക് മോഡലുകൾ വിപണിയിലെത്തിയ സമയത്തെ നിരക്കിനേക്കാൾ വലിയ വില വർദ്ധനവിലാണ് ഇപ്പോൾ ആപ്പിള് വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. മാക്‌ബുക്ക് എയർ, മാക്‌ബുക്ക് പ്രോ വേരിയൻ്റുകൾക്ക് പുറമെ ആപ്പിളിൻ്റെ പുതിയ ബഡ്ജറ്റ് ലാപ്‌ടോപ്പിൻ്റെ വിലയും കമ്പനി ഉയർന്നിട്ടുണ്ട്. ഇന്ത്യയില് മാത്രമല്ല അമേരിക്കന് വിപണിയിലും ആപ്പിള് ഈ വില വര് ധനവ് നടപ്പിലാക്കിയിട്ടുണ്ട്.

എം5 ചിപ്പോടുകൂടിയ മാക്ബുക് എയറിൻ്റെ (13 ഇഞ്ച്) പ്രാരംഭ വില 1,19,900 രൂപയായിരുന്നെങ്കിൽ, ഇപ്പോൾ അത് 30,000 രൂപയുടെ വർധനവോടെ 1,49,900 രൂപയിലെത്തി. ഇതേ ശ്രേണിയിലെ 15 ഇഞ്ച് വേരിയൻ്റിൻ്റെ വില 1,44,900 രൂപയിൽ നിന്ന് 35,000 രൂപ ഉയർന്ന് 1,79,900 രൂപയായി മാറി.

മാക്ബുക്ക് പ്രോ ശ്രേണിയിലാണ് വില വർധനവ് ഏറ്റവും കൂടുതൽ പ്രകടമായിരിക്കുന്നത്. എം5 ചിപ്പും 16 ജിബി റാമുള്ള ബേസ് 14 ഇഞ്ച് മാക്ബുക്ക് പ്രോയ്ക്ക് മുമ്പ് 1,69,900 രൂപക്കാണ് പുറത്തിറങ്ങിയത്. ഇതിപ്പോൾ 2,39,900 രൂപക്കാണ് വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 70,000 രൂപയുടെ വൺ വർധനവാണ് വന്നിരിക്കുന്നത്. ഇന്ത്യയിൽ സമീപകാലത്ത് ആപ്പിൾ വരുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്.

ഏറ്റവും കുറഞ്ഞ നിരക്കിൽ ആപ്പിള് വിപണിയിലെത്തിച്ച ‘മാക്ബുക്ക് നിയോ’യുടെ വിലയില് 10,000 രൂപയുടെ വര്ധനവാണ് വരുത്തിയിരിക്കുന്നത്. വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് പുറത്തിറക്കിയ ഈ ബജറ്റ് മോഡലിൻ്റെ വില വർധനവിന് വലിയ തിരിച്ചടിയാവും. അതേസമയം മാക്ബുക് പ്രോ (14 ഇഞ്ച്) എം5 മാക്സ് വേരിയൻ്റിന് ഒറ്റയടിക്ക് 1 ലക്ഷം രൂപ കൂട്ടിയിരിക്കുന്നത്.

ഐപാഡ് ശ്രേണിയിലും സമാനമായ രീതിയിൽ വില കുത്തനെ ഉയർന്നിട്ടുണ്ട്. എം4 പ്രോസസറുള്ള 11 ഇഞ്ച് ഐപാഡ് എയർന് മുമ്പ് 64,900 രൂപക്കാണ് ലഭിച്ചിരുന്നത്. ഇപ്പോൾ അത് 25,000 രൂപയുടെ വർധനവോടെ 89,900 രൂപയായി. കഴിഞ്ഞ വർഷം 99,990 രൂപയ്ക്ക് വിപണിയിലെത്തിയ എം5 ചിപ്പും 256 ജിബി ബേസ് സ്റ്റോറേജുമുള്ള ഐപാഡ് പ്രോയുടെ വില ഇപ്പോൾ 1,39,900 രൂപയായും വർധിച്ചു.

മെമ്മറിയാണ് ആപ്പിളിൻ്റെ വിപണന തന്ത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഘടകം. ഉയർന്ന ബേസ് റാം, യൂണിഫൈഡ് മെമ്മറി ആർ എന്നാൽ എഐ കുതിപ്പോടെ ഇത്തരം മെമ്മറി ചിപ്പുകളുടെ ലഭ്യത കുറയുകയും വില കുത്തനെ ഉയരുകയും ചെയ്തതാണ് ഇപ്പോഴത്തെ വില വർധനവിൻ്റെ പ്രധാന കാരണം.

ഘടകഭാഗങ്ങളുടെ വില ഇത്രയും വേഗത്തിൽ ഇതിനുമുമ്പ് കണ്ടിട്ടില്ലെന്നാണ് ആപ്പിള് വ്യക്തമാക്കുന്നത്. ആപ്പിളിൻ്റെ ഈ വിലവർധനവ് വിദ്യാർത്ഥികൾ, പഴയ മോഡലുകളിൽ നിന്ന് പുതിയതിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്ന പ്രൊഫഷണലുകൾ, ആപ്പിളിൻ്റെ ഇക്കോസിസ്റ്റിലേക്ക് പുതുതായി പ്രവേശിക്കാൻ ഒരുങ്ങുന്ന ഉപഭോക്താവിൻ്റെ തീരുമാനങ്ങളെ വലിയ രീതിയിൽ സ്വാധീനിക്കാൻ ഇടയുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com