തിരുവനന്തപുരം: ഫ്രീഡം ഫിഫ്റ്റിയും , കേരള കൗമുദി ബോധപൗർണ്ണമി ക്ലബ്, ACE കോളേജ് ഓഫ് എഞ്ചിനീയറിംഗ് NSS യൂണിറ്റ്, ലീഗൽ സർവ്വീസ് അതോറിറ്റി എന്നിവയുടെ സംയുക്തഭിമുഖ്യത്തിൽ ജൂൺ 26 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം പ്രസ്സ്‌ക്ലബ്ബിൽ വച്ച് ലഹരി വിരുദ്ധ ദിനചാരണവും, പുരസ്‌ക്കാര വിതരണവും നടന്നു.
ഫ്രീഡം ഫിഫ്റ്റി ചെയർമാൻ റസൽ സബർമതി അധ്യക്ഷത വഹിച്ച യോഗം, ലീഗൽ സർവീസ് അതോറിറ്റി സീനിയർ സിവിൽ ജഡ്ജ്, ബഹുമാനപ്പെട്ട ലക്ഷ്മി കെ തമ്പി ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ, മികച്ച മോട്ടീവേഷണൽ സ്ഫീക്കർ, മികച്ച സൈക്കോളജിസ്റ്റ് എന്നീ നിലകളിലും, സാഹിത്യ രചനയ്ക്കും, ജീവാമൃതം ഡോ. സിന്ധു ബി.കെ, സീനിയർ സിവിൽ ജഡ്ജ് ബഹുമാനപ്പെട്ട ലക്ഷ്മി കെ തമ്പിയിൽ നിന്നും പുരസ്കാരം ഏറ്റു വാങ്ങി.
കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ, കേരള കൗമുദി സർക്കുലേഷൻ മാനേജർ കല എസ്.ഡി, സി.ജി.എൽ. എസ്. ഡയറക്ടർ റോബർട്ട് സാം, സിനിമ സീരിയൽ താരം ശിവമുരളി എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. ഫ്രീഡം ഫിഫ്റ്റി വൈസ് ചെയർമാൻ പിരപ്പൻകോട് ശ്യാംകുമാർ സ്വാഗതവും, എ.കെ. ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.



