Sunday, June 28, 2026
Homeകേരളംതിരുവനനന്തപുരം നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി(23.06.2025 )

തിരുവനനന്തപുരം നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി(23.06.2025 )

കേരള ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന കൂട്ടയോട്ടവുമായി ബന്ധപ്പെട്ട് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു.

• ഒളിമ്പിക്ക് ദിനത്തോ‍ടനുബന്ധിച്ച് കേരള ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന മാനവീയം വീഥി മുതൽ സെൻട്രൽ സ്റ്റേഡിയം വരെയുള്ള കൂട്ട ഓട്ടവുമായി ബന്ധപ്പെട്ട് 23.06.2025 തീയതി ഉച്ചയ്ക്ക് 3.00 മണി മുതൽ തിരുവനനന്തപുരം നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു.
• വെള്ളയമ്പലം ഭാഗത്തു നിന്നും സ്റ്റാച്യു വഴി കിഴക്കേകോട്ട ,തമ്പാനൂർ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ വെള്ളയമ്പലം,വഴുതക്കാട്,വിമൻസ് കോളേജ് ജംഗ്ഷൻ, പനവിള വഴി പോകേണ്ടതാണ് .

• പിഎംജി ഭാഗത്തു നിന്നും പാളയം വഴി തമ്പാനൂർ , കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ എൽഎംഎസ്, മ്യൂസിയം, വെള്ളയമ്പലം, വഴുതക്കാട് വഴി പോകേണ്ടതാണ്.

• പാറ്റൂർ ഭാഗത്തു നിന്നും തമ്പാനൂർ , കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പാറ്റൂർ,വഞ്ചിയൂർ,ഉപ്പിടാമൂട് വഴിയോ ആശാൻ സ്ക്വയർ-അണ്ടർ പാസേജ്-പഞ്ചാപുര-ബേക്കറി ഫ്ലെെഓവർ വഴിയോ പോകേണ്ടതാണ്.

• RBI ,പനവിള ഭാഗത്തു നിന്നും രക്തസാക്ഷി മണ്ഡപം വഴി പോകുന്ന വാഹനങ്ങൾ അണ്ടർ പാസേജ്, ആശാൻസ്ക്വയർ, സ്റ്റേഡിയം ഫ്ലെെഓവർ ,ജി വി രാജ വഴി പോകേണ്ടതാണ്.

• കൂട്ട ഓട്ടത്തിൽ പങ്കെടുക്കാൻ വരുന്നവരുടെ വാഹനങ്ങൾ ജിമ്മി ജോർജ് സ്റ്റേഡിയം പാർക്കിംഗ് ഗ്രൌണ്ട്, വാട്ടർ അതോറിറ്റി കോമ്പൌണ്ട്, ടാഗോർ തിയേറ്റർ, സാൽവേഷൻ ആർമി ഗ്രൌണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്.

തിരുവനന്തപുരം സിറ്റി പോലീസിന്റെ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കേണ്ടതാണ്. ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിലേക്ക് പൊതുജനങ്ങൾക്ക് 04712558731, 9497930055 എന്നീ ഫോൺ നമ്പരുകളിൽ‍ ബന്ധപ്പെടാവുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com