ഫിഫ 2026 ലോകകപ്പ് ഫുട്ബോള് അതിന്റെ നോക്കൗട്ട് ചൂടിലേക്ക്. ഇന്ത്യന് സമയം ഇന്ന് ഞായര് രാവിലെ 7.30ന് നടക്കുന്ന അര്ജന്റീന x ജോര്ദാൻ, അള്ജീരിയ x ഓസ്ട്രിയ മത്സരങ്ങളോടെ ഗ്രൂപ്പ് പോരാട്ടങ്ങള് സമാപിക്കും.പിന്നീട് റൗണ്ട് ഓഫ് 32 നോക്കൗട്ട്. ലോകകപ്പ് ചരിത്രത്തില് ആദ്യമായാണ് റൗണ്ട് ഓഫ് 32 നോക്കൗട്ട് അരങ്ങേറുന്നത്.
ബ്രസീല് x ജപ്പാന്
തിങ്കള് പുലര്ച്ചെ 12.30ന് ദക്ഷിണാഫ്രിക്കയും കാനഡയും ഏറ്റുമുട്ടുന്നതോടെ റൗണ്ട് ഓഫ് 32 തുടങ്ങും. തിങ്കള് രാത്രി 10.30ന് ബ്രസീലും ജപ്പാനും തമ്മിലാണ് നോക്കൗട്ടിലെ രണ്ടാം മത്സരം.
ചൊവ്വാഴ്ച രാവിലെ 6.30ന് നെതര്ലന്ഡ്സും മൊറോക്കോയും തമ്മില് ഏറ്റുമുട്ടും. റൗണ്ട് ഓഫ് 32 മുതല് തോല്ക്കുന്ന ടീമുകള് പുറത്താണ്. അതുകൊണ്ടുതന്നെ ജീവന്മരണ പോരാട്ടങ്ങളിലേക്കാണ് ലോകകപ്പ് കടക്കുന്നത്.



